ഇടിമിന്നലില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചാണക ചികിത്സ: രണ്ടു പേര്‍ മരിച്ചു

ഇടിമിന്നലില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചാണക ചികിത്സ: രണ്ടു പേര്‍ മരിച്ചു

Health Others

ഇടിമിന്നലില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചാണക ചികിത്സ: രണ്ടു പേര്‍ മരിച്ചു
റായ്പൂര്‍ ‍: ഇടിമിന്നലില്‍ ഗുരുതരമായി പൊള്ളലേറ്റവരെ ചാണകത്തില്‍ കുഴിച്ചിട്ട് ചികിത്സിച്ചതില്‍ രണ്ടു പേര്‍ മരിച്ചു.

പൊള്ളലേറ്റ 23 കാരി യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്കു മാറ്റപ്പെട്ടു. ഛത്തീസ്ഗഢിലെ ഗോത്ര വര്‍ഗ്ഗക്കാരിയായ സുനില്‍ സായ് (22), ചമ്പനവുത് (2)) എന്നിവരാണ് മരിച്ചത്.

ഗോത്രവര്‍ഗ്ഗമായ ജഷ്പൂര്‍ ജില്ലയിലെ ബാഗ്ബഹാരിലാണ് സംഭവം നടന്നത്. വയലില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇവര്‍ക്ക് ഇടിമന്നലേറ്റത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളേറ്റു.

ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം കഴുത്തറ്റം ചാണകത്തില്‍ കുഴിച്ചിടുകയായിരുന്നു. പൊള്ളേറ്റ ഭാഗം ഭേദമാകാന്‍ ചാണകത്തിനു ശക്തിയുണ്ടെന്നു ഗ്രാമവാസികള്‍ വിശ്വസിക്കുന്നതായി പോലീസ് പറയുന്നു.

ഗോത്ര വര്‍ഗ്ഗക്കാര്‍ ഇവിടെ ഇപ്പോഴും അന്ധ വിശ്വാസങ്ങളും പ്രാചീന ആചാരങ്ങളുമായി കഴിയുകയാണ്. കാട്ടില്‍ ജീവിക്കുന്നവര്‍ക്ക് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കാര്യമായ അറിവില്ല.