ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം വിഴിഞ്ഞം: കോവളം കടലിന് പച്ചനിറം കണ്ട് സഞ്ചാരികള്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് കൌതുകമായി മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് കോവളം ഗ്രോവ് ബീച്ചില്‍ തിരകള്‍ക്ക് പച്ചനിറം കണ്ടു തുടങ്ങിയത്. വെട്ടുകാട് ഭാഗം മുതല്‍ കടലിന് പച്ചനിറമായിരുന്നു. ആല്‍ഗ ബ്ളൂം എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വിഷാംശമുള്ളതിനാല്‍ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതാണിത്. ഈ പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ വരില്ല. മുമ്പ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം ബീച്ചുകളിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ഇവയ്ക്ക് തിളക്കം അനുഭവപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതും കടല്‍ പച്ചനിറമാകാന്‍ കാരണമാകുന്നു. കടലില്‍ വളരുന്ന ആല്‍ഗകള്‍ അതീവ വിഷാംശമടങ്ങിയവയാണ്. ആല്‍ഗകള്‍ അടങ്ങിയ കടല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് ജീവന് വരെ ഭീഷണിയാണ്. മനുഷ്യനും പ്രകൃതിക്കും ദോഷകരമായ നിരവധി രാസവസ്തുക്കള്‍ ആല്‍ഗകളില്‍ അടങ്ങിയിരിക്കുന്നു.

ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം

Breaking News Health Kerala

ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം
വിഴിഞ്ഞം: കോവളം കടലിന് പച്ചനിറം കണ്ട് സഞ്ചാരികള്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് കൌതുകമായി മാറുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് കോവളം ഗ്രോവ് ബീച്ചില്‍ തിരകള്‍ക്ക് പച്ചനിറം കണ്ടു തുടങ്ങിയത്. വെട്ടുകാട് ഭാഗം മുതല്‍ കടലിന് പച്ചനിറമായിരുന്നു. ആല്‍ഗ ബ്ളൂം എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

വിഷാംശമുള്ളതിനാല്‍ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതാണിത്. ഈ പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ വരില്ല. മുമ്പ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം ബീച്ചുകളിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ഇവയ്ക്ക് തിളക്കം അനുഭവപ്പെടും.

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതും കടല്‍ പച്ചനിറമാകാന്‍ കാരണമാകുന്നു.

കടലില്‍ വളരുന്ന ആല്‍ഗകള്‍ അതീവ വിഷാംശമടങ്ങിയവയാണ്. ആല്‍ഗകള്‍ അടങ്ങിയ കടല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് ജീവന് വരെ ഭീഷണിയാണ്.

മനുഷ്യനും പ്രകൃതിക്കും ദോഷകരമായ നിരവധി രാസവസ്തുക്കള്‍ ആല്‍ഗകളില്‍ അടങ്ങിയിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.