തിരുശേഷിപ്പ് കൊളോസിയത്തിന്റെ ഭൂഗര്‍ഭ പാതകള്‍ തുറന്നു

തിരുശേഷിപ്പ് കൊളോസിയത്തിന്റെ ഭൂഗര്‍ഭ പാതകള്‍ തുറന്നു

Breaking News Middle East

തിരുശേഷിപ്പ് കൊളോസിയത്തിന്റെ ഭൂഗര്‍ഭ പാതകള്‍ തുറന്നു
റോം: റോമാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പായ 2000 വര്‍ഷം പഴക്കമുള്ള കൊളോസിയത്തിന്റെ അണിയറയായി കരുതുന്ന ഭൂഗര്‍ഭ പാതകളും ചേംബറുകളും ചരിത്രത്തിലാദ്യമായി സന്ദര്‍ശകര്‍ക്കായി തുറന്നു.

ഇറ്റലി ആസ്ഥാനമായുള്ള പാഷന്‍ ബ്രാന്‍ഡായ ടോഡ്സിന്റെ സാമ്പത്തിക സഹായത്തോടെ അടുത്തിടെ ഭൂഗര്‍ഭ പാതകളുടെ പുനരുദ്ധീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊളോസിയത്തിന്റെ ഭൂഗര്‍ഭ ഭാഗവും തുറന്നത്.

2010-മുതല്‍ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും വളരെ ചെറിയ ഒരു ഭാഗത്ത് മാത്രമായിരുന്നു എത്താനാവുന്നത്. എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് നടന്നു നീങ്ങാന്‍ പ്രത്യേകം നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്.

80 പുരാവസ്തു ഗവേഷകര്‍ ‍, ശില്‍പ്പികള്‍ ‍, എഞ്ചിനിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത്. റോമിലെ സ്മാരകങ്ങളും പൌരാണിക നിര്‍മ്മിതികളും വീണ്ടെടുക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

2024 ഓടെ പദ്ധതി പൂര്‍ത്തിയാകും. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിലനിന്നിരുന്ന അതിക്രൂര വിനോദമായ ഗ്ളാഡിയേറ്റര്‍ മല്ല യുദ്ധത്തിന്റെ വേദിയായിരുന്ന കൊളോസിയം 19-ാം നൂറ്റാണ്ടിലാണ് ഖനനത്തിലൂടെ കണ്ടെത്തുന്നത്.

മത്സരത്തിനിറങ്ങുന്ന മനുഷ്യരെയും മൃഗങ്ങളെയും ഒരുക്കുവാനുള്ള അണിയറയായി പ്രവര്‍ത്തിച്ചിരുന്നത് ഈ ഭൂഗര്‍ഭ ചേംബറുകളായിരുന്നു. എഡി 80-ല്‍ തുറന്നത് 523 വരെയാണ് സജീവമായിരുന്നതെന്നാണ് കരുതുന്നത്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

3 thoughts on “തിരുശേഷിപ്പ് കൊളോസിയത്തിന്റെ ഭൂഗര്‍ഭ പാതകള്‍ തുറന്നു

Comments are closed.