ഇവര്‍ തല ചായ്ക്കുന്നത് ശവക്കല്ലറകളില്‍

ഇവര്‍ തല ചായ്ക്കുന്നത് ശവക്കല്ലറകളില്‍

Breaking News Global

ഇവര്‍ തല ചായ്ക്കുന്നത് ശവക്കല്ലറകളില്‍
ടെഹ്റാന്‍ ‍: ശവക്കല്ലറകളില്‍ കിടന്നുറങ്ങുന്നവരെ വീരന്മാരായി വാഴ്ത്തുന്ന കഥകളാണ് പണ്ടു മുതലേ കേട്ടു വരുന്നത്. അതും അത്യപൂര്‍വ്വമായി മാത്രം. എന്നാല്‍ ശവക്കല്ലറ പട്ടുമെത്തയാക്കി മാറ്റിയ ഒരു കൂട്ടം ആളുകളുണ്ട് ഇറാനിലെ ടെഹ്റാനില്‍ ‍.

മറ്റുള്ളവരുടെ മുമ്പില്‍ പന്തയം കെട്ടിയോ വീര പരിവേഷം കെട്ടാനോ അല്ല ഇവര്‍ ശവക്കല്ലറകളില്‍ തല ചായ്ക്കുന്നത്. അതില്‍ അതിജീവനത്തിന്റെ കഥമാത്രമാണുള്ളത്.

ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ വീടില്ലാത്തവര്‍ക്ക് ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഭവന രഹിതരായ 50 ഓളം പേരാണ് ശവക്കല്ലറകള്‍ തുറന്ന് രാത്രി കാലങ്ങളില്‍ അന്തിയുറങ്ങുന്നത്. സ്ത്രീകളും കുട്ടികളുമൊക്കെയുണ്ട് ഇക്കൂട്ടത്തില്‍ ‍. പത്തുവര്‍ഷത്തിലധികമായി ഇവരില്‍ ചിലര്‍ ശൈത്യകാലത്ത് അന്തിയുറങ്ങുന്നത് ശവക്കല്ലറകളിലാണ്.

സയ്യിദ് ഹൊസൈനി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ഈ ഭവനരഹിതരായ നിസ്സഹായരുടെ അവസ്ഥ പുറംലോകം അറിഞ്ഞത്. ഇറാനിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തലസ്ഥാന നഗരിയായ ടെഹ്റാനില്‍ മാത്രം 5,000 സ്ത്രീകള്‍ ഉള്‍പ്പെടെ 15,000 ഭവന രഹിതര്‍ കഴിയുന്നുണ്ടെന്നാണ്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിന്റെ ഇരട്ടിയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

Comments are closed.