ദിനോസറുകളെ തിന്നുന്ന ഭീമന്‍ ജീവി ഭൂലോകത്ത് ഉണ്ടായിരുന്നതായി ഗവേഷകര്‍

ദിനോസറുകളെ തിന്നുന്ന ഭീമന്‍ ജീവി ഭൂലോകത്ത് ഉണ്ടായിരുന്നതായി ഗവേഷകര്‍

Breaking News Top News

ദിനോസറുകളെ തിന്നുന്ന ഭീമന്‍ ജീവി ഭൂലോകത്ത് ഉണ്ടായിരുന്നതായി ഗവേഷകര്‍
ബ്യൂണസ് ഐറീസ്: ചെറിയ ദിനോസറുകളെ വരെ തിന്നിരുന്ന ഭീമന്‍ ജീവിയുടെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി.

തെറോപോഡ് വിഭാഗത്തില്‍പ്പെട്ട വലിയ ദിനോസറുകളായ മെഗാറെപ്ടറിന്റെ പുതിയ ഫോസില്‍ തെക്കന്‍ അര്‍ജന്റീനയിലെ പാറ്റാഗോണിയയില്‍ നിന്നും പാലിയന്റോളജിസ്റ്റുകള്‍ കണ്ടെത്തി. വലിയ കൈകളോടുകൂടിയ മെഗാറെപ്ടറുകള്‍ മാംസഭുക്കുകളായിരുന്നു.

ഏകദേശം 35 സെന്റീമീറ്ററോളം നീളമുള്ള നഖങ്ങള്‍ ഇവയ്ക്കുണ്ടായിരുന്നു. ശക്തിയേറിയ കാലുകളും നീണ്ട വാലുകളുമുള്ള മെഗാറെപ്ടറുകള്‍ ടൈറനോസോറസ് റെക്സ് ദിനോസറുകളേക്കാള്‍ ആക്രമണകാരികളായിരുന്നുവന്നും വംശനാശം സംഭവിക്കുന്നതിനു മുമ്പുള്ള അവസാനത്തെ കണ്ണികളില്‍ ഒന്നിന്റെ ഫോസിലാണ് കണ്ടെടുത്തതെന്നും പറഞ്ഞു.

ബ്യൂണസ് ഐറീസിലെ നാഷണല്‍ സയന്‍സസ് മ്യൂസിയത്തിലെ ഗവേഷകനായ ഫെര്‍ണാഡോ നോവാസിന്റെ നേതൃത്വത്തിലുള്ള സംഘം തെക്കന്‍ സാന്താക്രൂസ് പ്രവിശ്യയില്‍ നടത്തിയുന്ന പര്യവേഷണങ്ങളില്‍ നിരവധി ഫോസിലുകലാണ് കണ്ടെത്തിയത്. 33 അടി നീളമുണ്ടായിരുന്ന ഭീമന്‍ മെഗാറെപ്ടറിന്റെ ഫോസിലാണ് കണ്ടെടുത്തത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.