ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത്

ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത്

Breaking News Health

ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത്

പല്ല് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന്റെ പ്രധാന ശക്തികളിലൊന്നാണ്. പല്ല് നശിച്ചാല്‍ ആത്മവീര്യം പോലും ചോര്‍ന്നു പോകുമെന്നാണ് വിശ്വാസം.

അതിനാല്‍ അതീവ ശ്രദ്ധയോടെതന്നെ സംരക്ഷിക്കപ്പെടേണ്ട ഒരു അവയവമാണ് നമ്മുടെ പല്ല്. മൃദുവായ നാരുകളുടെ ബ്രഷ് മാത്രം ഉപയോഗിക്കുക. അമര്‍ത്തി തേയ്ക്കരുത്.

ലംബമായി (വെര്‍ട്ടിക്കല്‍ ‍) തേയ്ക്കുന്നത് തേയ്മാനം തടയും. രണ്ട് മാസത്തിലൊരിക്കലെങ്കിലും ബ്രഷ് മാറ്റുന്നത് ഉചിതമായിരിക്കും.

അതുപോലെ പല്ലു തേയ്ക്കുന്ന ബ്രഷ് ടോയ്ലറ്റില്‍ വയ്ക്കുന്നത് ഒഴിവാക്കണം. രോഗാണുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്.

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കുകയും പല്ലിന്റെ കറകള്‍ നീക്കം ചെയ്യുകയും ചെയ്യും.

നിറമുള്ളതും തണുത്തതുമായ ദ്രാവകങ്ങള്‍ കുടിക്കാന്‍ സ്ട്രോ ഉപയോഗിക്കുക.

ചൂടുള്ള ആഹാരം കഴിച്ചാലുടനെ തണുത്ത വെള്ളത്തില്‍ വായ കഴുകുന്നത് പല്ലുകള്‍ പൊട്ടിപ്പോകാന്‍ ഇടയാക്കും.

അതിനാല്‍ പല്ലിനു കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.