ഒരാള്‍ കുഴഞ്ഞുവീണാല്‍ എണീറ്റ് നിര്‍ത്താനോ ഇരുത്താനോ ശ്രമിക്കരുത്

ഒരാള്‍ കുഴഞ്ഞുവീണാല്‍ എണീറ്റ് നിര്‍ത്താനോ ഇരുത്താനോ ശ്രമിക്കരുത്

Health

ഒരാള്‍ കുഴഞ്ഞുവീണാല്‍ എണീറ്റ് നിര്‍ത്താനോ ഇരുത്താനോ ശ്രമിക്കരുത്-മുരളി തുമ്മാരുകുടി

വീടുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ കുഴഞ്ഞു വീഴുന്ന വാര്‍ത്തകള്‍ വര്‍ദ്ധിച്ചു വരികയാണ്.

ഈ സന്ദര്‍ഭങ്ങളില്‍ അടുത്തുനില്‍ക്കുന്ന നമ്മള്‍ ആ വ്യക്തിയെ സഹായിക്കുന്നതിനുവേണ്ടി ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്.

എന്നാല്‍ നമ്മുടെ അറിവില്ലായ്മകൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും ചെയ്യുന്ന ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ മരണത്തിലേക്കു തള്ളിവിടുന്നുവെന്ന് പറയുകയാണ് പ്രശസ്ത ദുരന്ത നിവാരണ വിദഗദ്ധനായ മുരളി തുമ്മാരുകുടി.

കഴിഞ്ഞ ഓണാഘോഷത്തിനിടെ തിരുവനന്തപുരത്ത് ഒരു ജീവനക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാദ്ധ്യമങ്ങളിലായിരുന്നു മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്.

ഒരാള്‍ പെട്ടന്ന് കുഴഞ്ഞ് വീണാല്‍ അല്ലെങ്കില്‍ അപകടത്തില്‍പെട്ടു കിടക്കുന്നതു കണ്ടാല്‍ ആളുകള്‍ എണീറ്റു നിര്‍ത്താനോ ഇരുത്താനോ ആണ് ശ്രമിക്കുക.

വെള്ളം മുഖത്ത് തളിക്കുക, വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കുക, നെഞ്ച് തടവിക്കൊടുക്കുക ഇതൊക്കെ ആത്മാര്‍ത്ഥതകൊണ്ടു ചെയ്യുന്നതാണെങ്കിലും തെറ്റായ കാര്യങ്ങളാണെന്ന് തുമ്മാരുകുടി പറയുന്നു.

ഒരാള്‍ കുഴഞ്ഞു വീണാല്‍ വെള്ളം കൊടുക്കുകയോ നെഞ്ചി തിരുമ്മിക്കൊടുക്കുകയോ അല്ല വേണ്ടത്, ബോഡിക്ക് ലൈഫ് സപ്പോര്‍ട്ട് എന്ന പ്രോട്ടോക്കോള്‍ ഉണ്ട്, ഇത് കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരെയും നിര്‍ബന്ധമായി പഠിപ്പിക്കേണ്ടതാണ്.

പ്രൊഫഷണല്‍ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ ഒക്കെ പരിശീലനത്തിന്റെ ഭാഗമാകണം. ലൈഫ് സേവര്‍ എന്ന ആപ്പ് ഇത് പരിശീലിപ്പിക്കുന്നുണ്ട്. AED stands for automated external difibrilation സഹായകരമാണ്.

പെട്ടന്നു കുഴഞ്ഞു വീഴുന്നവര്‍ക്കുള്ള പ്രഥമ ശുശ്രൂഷ എളുപ്പമാക്കാനുള്ള ഉപകരണമാണ്. സ്വിറ്റ്സര്‍ലാന്‍ഡിലെ എല്ലാ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും റോഡുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങളിലും എഇഡി ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇതിന്റെ വില ഏകദേശം 2.5 ലക്ഷം രൂപയാണ്. ജീവന്റെ വില നോക്കുമ്പോള്‍ ഇത് ഒരു ആഡംബര വസ്തുവല്ല അദ്ദേഹം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.