ഇന്ത്യയില്‍ 1000 പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍; പരിതാപകരമെന്ന് ഡബ്ളിയുഎച്ച്ഒ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ഡോക്ടര്‍-ജനങ്ങള്‍ അനുപാതത്തില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് ആയിരം പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍. കണക്കനുസരിച്ച് 181 രാജ്യങ്ങളുടെ പട്ടികയില്‍ 118 ആണ് ഇന്ത്യ.
മെഡിക്കല്‍ സേവന പ്രൊഫഷണലുകളുടെ കാര്യത്തില്‍ ഇതിനേക്കാള്‍ ദയനീയം. ഇന്ത്യയുടെ സ്ഥാനം 122 ആണ്.
10000 പേര്‍ക്ക് ഏഴു ഡോക്ടര്‍മാര്‍ എന്നതാണ് ഇന്ത്യയിലെ കണക്ക്. അതായത് ആയിരത്തിന് 0.7 ഡോക്ടര്‍മാര്‍ മാത്രം. 1000 പേര്‍ക്ക് 4.45 മെഡിക്കല്‍ സേവന പ്രൊഫഷണലുകള്‍ വേണമെന്ന് ലോകാരോഗ്യ സംഘടന നിഷ്ക്കര്‍ഷിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് 3.6 പേരാണ്.
യു.എസില്‍ വിവിധ മെഡിക്കല്‍ സേവന പ്രഫഷണലുകളുടെ ലഭ്യത 1000 പേര്‍ക്ക് 17 ആണ്. ബ്രസീലില്‍ 7.8, ദക്ഷിണാഫ്രിക്കയില്‍ 7.1, എത്യോപ്യ 1.3 എന്നിങ്ങനെയാണ് കണക്കുകള്‍.

