നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍

നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍

Breaking News Europe

നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍

ലണ്ടന്‍: നഗരങ്ങളില്‍ പാര്‍ക്കുന്നവരില്‍ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വിപത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. നഗരങ്ങള്‍ നവീനവല്‍ക്കരിക്കുമ്പോള്‍ മനുഷ്യവര്‍ഗ്ഗം വലിയ വിപതത്തിനെയാണ് അഭിമുഖീകരിക്കേണ്ടിവരികയെന്ന് പഠനം പറയുന്നു.

നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുല്‍പ്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികസനവും മനുഷ്യര്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് മടങ്ങുമ്പോള്‍ പ്രയാസകരമായി ഭവിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ശബ്ദ മലിനീകരണം, തിരക്കേറിയ നഗര പരിസരങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇംഗ്ളണ്ടിലെ ലൌബറോ സര്‍വ്വകലാശാലയിലെയും സ്വിറ്റ്സര്‍ലണ്ടിലെയും സൂറിച്ച് സര്‍വ്വകലാശാലയിലെയും ഒരു സംഘം ശാസ്ത്രജ്ഞന്മാരാണ് മനുഷ്യന്റെ ആധുനിക നഗരവല്‍ക്കരണത്തെയും ആരോഗ്യ വ്യവസ്ഥയെയും കുറിച്ചുള്ള പഠനം നടത്തിയത്.

ധ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണം മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റി മറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പുതന്നെ ഭീഷണിയിലാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

തിരക്കേറിയതും മാലിനവുമായ നഗരങ്ങള്‍ അതിജീവനത്തിനും പ്രത്യുല്‍പ്പാദനത്തിനും ദോഷകരമാണെന്ന് മുന്നറിയിപ്പു നല്‍കുന്നു. നഗര ജീവിതം പ്രത്യുല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും.

ശരീരത്തിനു സ്വാഭാവികമായി ബാധിക്കാവുന്ന പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് മാനസിക വികാസം മന്ദഗതിയിലാക്കുകയും മാനസിക വാര്‍ദ്ധ്യക്യം വേഗത്തിലാക്കുകയും ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.