പച്ചമുന്തിരിങ്ങയോ കറുത്ത മുന്തിരിങ്ങയോ നല്ലത്?

പച്ചമുന്തിരിങ്ങയോ കറുത്ത മുന്തിരിങ്ങയോ നല്ലത്?

Health

പച്ചമുന്തിരിങ്ങയോ കറുത്ത മുന്തിരിങ്ങയോ നല്ലത്?
മുന്തിരി ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. കടകളില്‍ ചെല്ലുമ്പോള്‍ പച്ചമുന്തിരിയും കറുത്ത മുന്തിരിയും കാണാറുണ്ട്.

പലപ്പോഴും നമ്മള്‍ ചിന്തിക്കാറുണ്ട് ഇതില്‍ ഏതാണ് ഏറ്റവും ഗുണകരം എന്നത്. പച്ചമുന്തിരി മധുരവും പുളിയും അടങ്ങിയതാണ്.

എന്നാല്‍ കറുത്ത മുന്തിരി പുളിപ്പ് കുറവുള്ളതും കൂടുതല്‍ മധുരമുള്ളതുമാണ്. പച്ചമുന്തിരിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, ഫൈബര്‍ എന്നിവയുടെ ഉറവിടമാണ്.

കറുത്ത മുന്തിരിക്കും അതിന്റേതായ ഗുണങ്ങളുണ്ട് എന്നതാണ് മറ്റൊരു കാര്യം. കറുത്ത മുന്തിരിയില്‍ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

കറുത്ത മുന്തിരി കഴിക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കും. സാധാരണയിലുള്ളതിനെ അപേക്ഷിച്ച് രോഗങ്ങളില്‍നിന്ന് രക്ഷ നേടാന്‍ അണുബാധ ഉണ്ടാകാതിരിക്കാനും കൂടുതലായി സഹായിക്കുന്നു.

പച്ചമുന്തിരിക്ക് മധുരം കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പരിമിതമായ അളവില്‍ കഴിക്കാവുന്നതാണ്.

കറുത്ത മുന്തിരി കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും ഒപ്പം വാര്‍ദ്ധ്യക്യത്തെ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുന്നതിനും സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.