റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതിക്ക് വിജ്ഞാപനമായി
ന്യൂഡെല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് പണ രഹിത ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്ക് അപകടമുണ്ടായി 7 ദിവസത്തിനുള്ളില്‍ അംഗീകൃത ആശുപത്രികളില്‍നിന്ന് 1.5 ലക്ഷം രൂപാ വരെയുള്ള ചികിത്സാ സഹായം സൌജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി.
ദി ഗസറ്റ് ഓഫ് ഇന്ത്യയിലെ വിജ്ഞാപനത്തില്‍ പദ്ധതി മെയ് 5 മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് വ്യക്തമാക്കുന്നു. അപകടത്തിനുശേഷം കൃത്യ സമയത്ത് വൈദ്യസഹായം ലഭിക്കാത്തതുമൂലമുണ്ടാകുന്ന റോഡപകട മരണ നിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പോലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ ദേശീയ ആരോഗ്യ അതോറിട്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്തെ റോഡുകളില്‍ മോട്ടോര്‍ വാഹന ഉപയോഗം മൂലം അപകടത്തിലാകുന്ന ഏതൊരു വ്യക്തിയും പദ്ധതിയുടെ വ്യവസ്ഥകളനുസരിച്ച് പണ രഹിത ചികിത്സാ പദ്ധതിക്ക് അര്‍ഹരാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ദേശീയ ആരോഗ്യ അതോറിട്ടിയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന അംഗീകൃത ആശുപത്രികളാണ് പണ രഹിത ചികിത്സാ പദ്ധതി ലഭ്യമാക്കുക.
പദ്ധതി പ്രകാരം അംഗീകൃത ആശിപത്രികളില്ലാത്ത ചികിത്സാ സ്റ്റെബിലൈസേഷനുവേണ്ടി മാത്രമായിരിക്കണമെന്നു വിജ്ഞാപനത്തില്‍ പറയുന്നു.
സംസ്ഥാന റോഡ് സുരക്ഷാ കൌണ്‍സിലുകളായിരിക്കും അതത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തിലും പദ്ധതി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നോഡല്‍ ഏജന്‍സി. പദ്ധതിയെക്കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു.

