ശാരോന്‍ ഫെല്ലോഷിപ്പ് റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും 23-ന്

Breaking News Convention Middle East

ശാരോന്‍ ഫെല്ലോഷിപ്പ് റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും 23-ന്
ദുബായ്: ശാരോന്‍ ഫെല്ലോഷിപ്പ് യു.എ.ഇ. റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും നവംബര്‍ 23-നു വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ റാസല്‍ഖൈമ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമ ജസ്സീറ ചര്‍ച്ച് കോമ്പൌണ്ട്, സെന്റ് ആന്റണി ഓഫ് പദാവ ചര്‍ച്ച് ബെയ്സ്മെന്റ് ഹാളില്‍ നടക്കും.

മിനിസ്റ്റേഴ്സ് കൌണ്‍സില്‍ ‍, ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി ഡോ. ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നല്‍കും.

റീജിയന്‍ ഭാരവാഹികളായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് മുണ്ടയ്ക്കല്‍ ‍, പാസ്റ്റര്‍ ജോണ്‍സണ്‍ ബി, പാസ്റ്റര്‍ ഗില്‍ബര്‍ട്ട് ജോര്‍ജ്ജ്, തോമസ് ഫിലിപ്പ്, ബിജു തോമസ്, പാസ്റ്റര്‍ സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും.