ആയിരക്കണക്കിനു ഫുലാനി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

Breaking News Middle East

ആയിരക്കണക്കിനു ഫുലാനി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്
കടുന: ലോകത്ത് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്നായ നൈജീരിയ എന്ന ആഫ്രിക്കന്‍ രാഷ്ട്രത്തിലെ പ്രമുഖ ഇസ്ളാമിക ഗോത്ര വിഭാഗമാണ് ഫഉലാനി വംശക്കാര്‍ ‍.

ഇവര്‍ രാജ്യത്തെ ക്രൈസ്തവരെ അപകടകരമാംവിധം ആക്രമിച്ച് കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതേ ഗോത്ര വിഭാഗത്തില്‍നിന്നും ആയിരങ്ങള്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരുന്നതും വാര്‍ത്തയാകുന്നു.

ഈ വര്‍ഷംതന്നെ 2000ത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഫുലാനി മുസ്ളീങ്ങള്‍ പൊതുവെ കന്നുകാലികളെ മേയ്ചു സഞ്ചരിച്ചു ജീവിക്കുന്ന ഗോത്ര വിഭാഗങ്ങളാണ്. ഇവര്‍ ക്രൈസ്തവ ഗ്രാമങ്ങളിലെത്തി കര്‍ഷകരായ ക്രൈസ്തവരുടെ വീടുകളില്‍ അതിക്രമിച്ചു കയറി കൂട്ടക്കൊല നടത്തുന്ന ഭീകര വാര്‍ത്തകള്‍ കുപ്രസിദ്ധമാണ്.

കൃഷി സ്ഥലങ്ങള്‍ നശിപ്പിക്കുന്ന സംഭവങ്ങളിലെ നിസ്സാര തര്‍ക്കങ്ങളാണ് കൊലപാതകങ്ങളിലേക്കു നയിക്കപ്പെടുന്നത്. ഇവരുടെ കൈകളില്‍ അത്യാധുനിക തോക്കുകളും വാളുകളുമൊക്കെയുണ്ട്. രാത്രിയുടെ മറവില്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നത് ഫുലാനി ഗോത്രത്തിലെ തീവ്രവാദ സ്വഭാവക്കാരാണ്. എന്നാല്‍ ഇവരുടെയിടയില്‍ത്തന്നെ നല്ല സ്വഭാവക്കാരുമുണ്ട്.

അവര്‍ കര്‍ത്താവിന്റെ സുവിശേഷം കേട്ടും പാസ്റ്റര്‍മാരുടെ പ്രാര്‍ത്ഥനകളിലൂടെയും ദൈവത്തിങ്കലേക്കു കടന്നു വരുന്നത് ദൈവസഭകള്‍ക്കനുഗ്രഹമാണ്.

വിവിധ പ്രശ്നങ്ങളുമായി ജീവിക്കുന്ന ഇവരില്‍ ദൈവവചനത്തോടുള്ള ദാഹത്തെക്കണ്ട് സുവിശേഷ വിഹിത സഭകളും, പെന്തക്കോസ്തു സഭകളും രഹസ്യമായും പരസ്യമായും ബന്ധപ്പെടുന്നതുമൂലം അവരുടെ ജീവിതത്തിനു വലിയ പരിവര്‍ത്തനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ദൈവത്തിന്റെ പരിശുദ്ധാത്മാവ് ജനത്തിനു മാനസാന്തരമുണ്ടാക്കുന്നു. എന്നാല്‍ ഇവരുടെയിടയില്‍നിന്നും ചില യാഥാസ്ഥിക മുസ്ളീങ്ങളും തീവ്രവാദികളും ദൈവസഭകളില്‍ നുഴഞ്ഞു കയറി വീക്ഷിച്ചശേഷം ആക്രമണത്തിനു പദ്ധതിയിടുന്നതായും പാസ്റ്റര്‍മാരും വിശ്വാസികളും സംശയിക്കുന്നുണ്ട്.

വിവിധ സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതും പാസ്റ്റര്‍മാരും വിശ്വാസികളും കൊല്ലപ്പെടുന്നതും വര്‍ദ്ധിക്കുന്നത് ആശങ്കകള്‍ ഉണ്ടാക്കുന്നു എന്നിരുന്നാലും പാസ്റ്റര്‍മാരുടെയും വിശ്വാസികളുടെയും ജീവന്‍ നഷ്ടമാകുമ്പോഴും ഫുലാനി മുസ്ളീങ്ങളിലെ അനേകര്‍ ഉറച്ച ക്രൈസ്തവ വിശ്വാസികളായിത്തീരുന്നതും ശ്രദ്ധേയമാണ്.

എന്തായാലും സകലതും കര്‍ത്താവിങ്കല്‍ ഭരമേല്‍പ്പിച്ചിരിക്കുകയാണെന്ന് വോയ്സ് ഓഫ് മാര്‍ട്ടിയേഴ്സ് വക്താവ് ടോഡ് നെറ്റില്‍ട്ടണ്‍ പറഞ്ഞു. കാനോ, കടുന, ജോസ് അബുജ, ബോര്‍ണോ, മെയ്ദുഗിരി പ്രവിശ്യകളിലാണ് കൂടുതലും ആക്രമണങ്ങള്‍ നടക്കുന്നത്.