ചര്‍ച്ച് ഓഫ് ഗോഡ് കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

Breaking News Convention

ചര്‍ച്ച് ഓഫ് ഗോഡ് കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍
കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ നവംബര്‍ 29- ഡിസംബര്‍ 2 വരെ മാങ്ങാനം മന്ദിരം പീടികയില്‍ മൈതാനത്തു നടക്കും.

ഡിസ്ട്രിക്ട് പാസ്റ്റര്‍ വി.പി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ അനില്‍ കൊടിത്തോട്ടം, അനീഷ് ഏലപ്പാറ, കെ.ജെ. തോമസ് കുമളി, അജി ആന്റണി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.

ദിവസവും വൈകിട്ട് 6-9 വരെയാണ് കണ്‍വന്‍ഷന്‍ ‍. ഡിസംബര്‍ രണ്ടിനു രാവിലെ 9.30 മുതല്‍ 1.00 മണി വരെ സംയുക്ത ആരാധനാ യോഗത്തില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് മുഖ്യ സന്ദേശം നല്‍കും.

ചെങ്ങന്നൂര്‍ ക്രൈസ്റ്റ് സിംഗേഴ്സ് ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ പി.എ. രാജന്‍ ‍. ശശിധരന്‍ എം.എം. എന്നിവര്‍ പബ്ളിസിറ്റി കണ്‍വീനര്‍മാരാണ്.