പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കളറാക്കാം; പുതിയ ചാറ്റ് ജിപിടി ഫീച്ചര്‍

പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കളറാക്കാം; പുതിയ ചാറ്റ് ജിപിടി ഫീച്ചര്‍

Global

പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കളറാക്കാം; പുതിയ ചാറ്റ് ജിപിടി ഫീച്ചര്‍

പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ കളറായി കാണുവാന്‍ ആഗ്രഹിക്കാത്തവരാരുമില്ല. ഇനി ആ ആഗ്രഹവും സഫലമാകാന്‍ പോവുകയാണ്.

നമ്മുടെ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ. ചാറ്റ് ജിപിടി പോലുള്ള നൂതന എഐ ഉപകരണങ്ങളിലൂടെ ഇനി പഴയ ചിത്രങ്ങള്‍ക്ക് നിറം പകരാന്‍ കഴിയും.

ചാറ്റ് ജിപിടിയില്‍ പഴയ ഫോട്ടോകള്‍ അപ്ളോഡ് ചെയ്താല്‍ അതിന്റെ ഇമേജ് ജനറേഷന്‍ സവിശേഷതകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ചിത്രത്തിന്റെ തനിമ ഒരിക്കലും നഷ്ടപ്പെടാതെ അവയെ കളര്‍ ചിത്രമാക്കാന്‍ സഹായിക്കുന്നു.

ചാറ്റ് ജിപിടിയുടെ ഈ സവിശേഷതയില്‍ യഥാര്‍ത്ഥ ലൈറ്റിംഗ്, കോണ്‍ട്രാസ്റ്റ്, ടെക്സ്ചറുകള്‍ എന്നിവ നിലനിര്‍ത്താന്‍ കഴിയും. അതിനായി ആദ്യം ചാറ്റ് ജിപിടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

(ഫീച്ചര്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് നിങ്ങള്‍ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കണം).
ശേഷം പ്ളസ് ചിഹ്നത്തില്‍ ക്ളിക്ക് ചെയ്ത് ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അപ്ളോഡ് ചെയ്യുക. ശേഷം പ്രോംപ്റ്റ് നല്‍കുക. തുടര്‍ന്ന് ചിത്രം ഡൌണ്‍ലോഡോ സേവോ ചെയ്യുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.