പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ചായ കുടിക്കരുത്

പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ചായ കുടിക്കരുത്

Health

പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ചായ കുടിക്കരുത്

ഇന്ന് പുതു തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണമായി പൊറോട്ടയും ബീഫും മാറിക്കഴിഞ്ഞു. ഹോട്ടലുകളിലും മറ്റും പോയി ഇവ കഴിക്കുമ്പോള്‍ കുടിക്കാനായി ഇനി ആരും ഈ പദാര്‍ത്ഥം ആവശ്യപ്പെടരുത്. ഇത് നാം ദിവസേന കുടിക്കുന്ന ചായയാണ്.

പൊറോട്ട-ബീഫ്-ചായ കോംബോ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ചായ അത്യാവശ്യമാണ്.

എന്നാല്‍ പൊറോട്ടയെ പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കുന്നവതും നല്ലതല്ല എന്നുള്ള അഭിപ്രായത്തിലാണ് വിദഗ്ദ്ധര്‍ നില്‍ക്കുന്നത്.

രാവിലെ കഴിക്കുന്ന ആഹാരം ആ ദിവസം മുഴുവന്‍ നമ്മെ ഊര്‍ജ്ജത്തോടെ നയിക്കുന്നു.അതുകൊണ്ടാണ് ഈ കോംബോ ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത്.

ഒന്നാമത്തെ കാര്യം വലിയ ദഹന പ്രശ്നം സൃഷ്ടിക്കും. പൊറോട്ടയിലെ എണ്ണമയം ദഹന പ്രക്രീയ മന്ദഗതിയിലാക്കുകയും ദാഹം തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ജോലി ചെയ്യുന്നവരിലും പഠിക്കുന്നവരിലും ഈ അവസ്ഥ ബുദ്ധിമുട്ടുണ്ടാക്കും. പൊറോട്ടയോടും ബീഫിനോടുമൊപ്പം ചായകൂടി ചേരുമ്പോള്‍ അതിലെ കഫീന്‍ ആമാശയത്തിലെ ആസിഡ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ഇത് കാരണം അസ്വസ്ഥത ഉണ്ടാവുകയും ചെയ്യും.

മാത്രമല്ല പൊറോട്ടയ്ക്കൊപ്പം പഞ്ചസാര ചേര്‍ന്ന ചായ കുടിക്കുമ്പോള്‍ അമിതമായ കലോറിക്ക് കാരണമാകുന്നു.

ഇതുമൂലം പൊണ്ണത്തടിയും, കാര്‍ബോ ഹൈഡ്രേറ്റുകളും, കൊഴുപ്പും കൂടും. ഭാവിയില്‍ ഇത് ഹൃദ്രോഗം വരാന്‍ കാരണമാക്കുന്നു.