പേപ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ദേശീയ പതാക ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം
ന്യൂഡെല്‍ഹി: ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍ , സാംസ്ക്കാരിക പരിപാടികള്‍ , കായിക മത്സരങ്ങള്‍ തുടങ്ങിയവയ്ക്കു പൊതു ജനങ്ങള്‍ പേപ്പറില്‍ നിര്‍മ്മിച്ച ദേശീയ പതാക മാത്രമേ ഉപയോഗിക്കാവു എന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ഇത്തരം ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കു പേപ്പറില്‍ നിര്‍മ്മിച്ച ദേശീയ പതാക കൈയ്യില്‍ വീശാവുന്നതാണ്. എന്നാല്‍ പരിപാടികള്‍ക്കുശേഷം പതാക ഉപേക്ഷിക്കുകയോ നിലത്തു വലിച്ചെറിയുകയോ ചെയ്യരുത്.
പതാകയുടെ അന്തസ് നിലനിര്‍ത്തും വിധം ഇത് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി.