കോവിഡ് രോഗം മാറാന്‍ കൈയ്യില്‍ ചുംബിച്ചിരുന്ന ആള്‍ദൈവം രോഗം പകര്‍ന്ന് മരിച്ചു

കോവിഡ് രോഗം മാറാന്‍ കൈയ്യില്‍ ചുംബിച്ചിരുന്ന ആള്‍ദൈവം രോഗം പകര്‍ന്ന് മരിച്ചു

Breaking News India

കോവിഡ് രോഗം മാറാന്‍ കൈയ്യില്‍ ചുംബിച്ചിരുന്ന ആള്‍ദൈവം രോഗം പകര്‍ന്ന് മരിച്ചു
ന്യൂഡെല്‍ഹി: കോവിഡ് രോഗം സുഖപ്പെടുത്തുന്നതിനായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ കൈകളില്‍ ചുംബിച്ച മധ്യപ്രദേശിലെ ആള്‍ദൈവം അഡ്ലം ബാബ കോവിഡ് ബാധിച്ചു മരിച്ചു.

രത്ലം ജില്ലയിലെ നയപുരയിലാണു സംഭവം. ജൂണ്‍ മൂന്നിനാണ് അഡ്ലം ബാബയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തൊട്ടടുത്ത ദിവസം മരിച്ചു. ബാബയുമായി സമ്പര്‍ക്കത്തിലായ അമ്പതോളം പേര്‍ ക്വാരന്റൈനില്‍ പ്രവേശിച്ചതായി രത്ലം എസ്.പി. ഗൌരവ് തിവാരി പറഞ്ഞു.

അഡ്ലം ബാബ താമസിച്ചിരുന്ന നയപുര മേഖലയിലെ 150 പേരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. നയപുര കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.