ഈ നൂറ്റാണ്ടു മദ്ധ്യത്തില്‍ ലക്ഷക്കണക്കിനു പേര്‍ അകാലമൃത്യു വരിക്കും

ഈ നൂറ്റാണ്ടു മദ്ധ്യത്തില്‍ ലക്ഷക്കണക്കിനു പേര്‍ അകാലമൃത്യു വരിക്കും

Africa Asia Breaking News

ഈ നൂറ്റാണ്ടു മദ്ധ്യത്തില്‍ ലക്ഷക്കണക്കിനു പേര്‍ അകാലമൃത്യു വരിക്കും; ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്
ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭൂമിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സംഭവിക്കും ലക്ഷക്കണക്കിനു ആളുകള്‍ അകാലമൃത്യുവിലേക്ക് വഴുതിവീഴുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നു.

പ്രകൃതിയിലെ ശുദ്ധജല ശ്രോതസ്സുകള്‍ മലിനമാകുകയും സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നും ഇത് മനുഷ്യന്റെ അകാല മരണത്തിന് വഴിവെയ്ക്കുമെന്നും ‘സിക്സ്ത് ഗ്ളോബല്‍ എന്‍വയണ്‍മെന്റല്‍ ഔട്ട്ലുക്ക്’ എന്ന പേരില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്തു 70-തിലധികം രാജ്യങ്ങളില്‍ നിന്നുമായി 250 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടു തയ്യാറാക്കിയത്. ശുദ്ധജല ശ്രോതസ്സുകള്‍ മലിനമാകുമ്പോള്‍ അന്തസ്രവിഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാകുകയും കുട്ടികളുടെ നാഡീവികസനത്തെ അത് സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ഇതിനൊരു സൂചനയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളിലെ വലിയൊരു ശതമാനം മനുഷ്യരും ലോകത്തുനിന്നും തുടച്ചു മാറ്റപ്പെട്ടേക്കാം. ഭാവിയില്‍ മനുഷ്യവര്‍ഗ്ഗം നേരിടുവാന്‍ പോകുന്ന വലിയൊരു വെല്ലുവിളിയാണിത്.

പ്രകൃതി വിഭവങ്ങളില്‍ മനുഷ്യന്റെ കൈകടത്തല്‍ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പരിണിതഫലം കൂടിയായിരിക്കുമത്. സാങ്കേതികവിദ്യ, സാമ്പത്തികം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ലോകം പുരോഗതി നേടും. സുസ്ഥിരമായ ഒരു വികസന പാതയിലേക്കു ഇവയെകൊണ്ടെത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.