ബൈബിള്‍ കൂടുതല്‍ വായിക്കുന്തോറും അമേരിക്കക്കാര്‍ക്ക് സത്വബോധം വര്‍ദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലെന്ന് പഠനം

ബൈബിള്‍ കൂടുതല്‍ വായിക്കുന്തോറും അമേരിക്കക്കാര്‍ക്ക് സത്വബോധം വര്‍ദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലെന്ന് പഠനം

Breaking News USA

ബൈബിള്‍ കൂടുതല്‍ വായിക്കുന്തോറും അമേരിക്കക്കാര്‍ക്ക് സത്വബോധം വര്‍ദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലെന്ന് പഠനം

തിരുവെഴുത്തുകളുമായി കൂടുതല്‍ ഇടപഴകുന്നതിനനുസരിച്ച് അമേരിക്കക്കാര്‍ക്ക് സത്വബോധം വര്‍ദ്ധിക്കുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനം.

സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ യു.എസ്.എ. 2025 റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി 2-നും ജനുവരി 21-നും ഇടയില്‍ നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായങ്ങളില്‍ 2,656 അമേരിക്കന്‍ മുതിര്‍ന്നവരില്‍ നിന്ന് ശേഖരിച്ച പ്രതികരണങ്ങളെ അടിസ്ഥാനമാക്കി അമേരിക്കന്‍ പൊതുജനങ്ങള്‍ക്കിടയിലെ സത്വബോധം ഗവേഷണം പരിശോധിച്ചു.

മതം ആചരിക്കുന്ന ആളുകള്‍ക്കിടയിലും ക്രിസ്തുമതം മാത്രമല്ല മറ്റു വിഭാഗങ്ങളും ഉള്‍പ്പെടുന്നവരില്‍ ഐഡന്റിറ്റി ലെവലുകള്‍ ശക്തമാണ്.

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ചീഫ് ഇന്നവേഷന്‍ ഓഫീസറും സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ ജോണ്‍ ഫാര്‍ക്വര്‍ പ്ളേക്ക് പറഞ്ഞു. അടിസ്ഥാന വിശ്വാസങ്ങള്‍, പങ്കിട്ട ആരാധന, പൊതു സംസ്ക്കാരം എന്നിവയെ കുറിച്ചുള്ള എന്തെങ്കിലും ആളുകള്‍ക്ക് നമ്മള്‍ ആരാണെന്ന് നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നു.

ഞാന്‍ ആരാണെന്ന് എനിക്കറിയാം. എനിക്ക് ഏതാണ് പ്രാധാന്യമെന്ന് എനിക്ക് എപ്പോഴും നല്ല അവബോധമുണ്ട്. ഞാന്‍ എന്ത് വിശ്വസിക്കുന്നു അല്ലെങ്കതില്‍ വിലമതിക്കുന്നു എന്ന് എനിക്കറിയാം.

എന്നീ പ്രസ്താവനകളോടുള്ള പ്രതികരണക്കാരുടെ യോജിപ്പിന്റെ നിലവാരം ഗവേഷകന്‍ അളന്നു. മതപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ക്രിസ്ത്യാനികള്‍ക്കാണ് ഏറ്റവും ശക്തമായ സത്വബോധം എന്നു കണ്ടെത്തി.

64 ശതമാനം പേര്‍ ശക്തമായ സത്വബോധമുള്ളവരാണെന്നു കണ്ടെത്തി. ക്രിസ്തുമതം കൂടാതെ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നവരില്‍ 52 ശതമാനം പേര്‍ക്കും ശക്തമായ സത്വബോധം ഉണ്ടെന്ന് കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.