പഴങ്കഞ്ഞിയുടെ ഉത്തമ ഗുണങ്ങള്‍ അറിയു

പഴങ്കഞ്ഞിയുടെ ഉത്തമ ഗുണങ്ങള്‍ അറിയു

Cookery Features Health

പഴങ്കഞ്ഞിയുടെ ഉത്തമ ഗുണങ്ങള്‍ അറിയുമോ?
ഇന്നത്തെ തലമുറകള്‍ക്ക് ഭൂരിപക്ഷത്തിനും പഴങ്കഞ്ഞി എന്ന വാക്കുപോലും കേട്ടിട്ടുണ്ടാവില്ല. ഇന്ന് നമ്മള്‍ ഫാസ്റ്റ് ഫുഡ് സംസ്ക്കാരത്തിലേക്ക് ചുവടുകള്‍ വച്ചപ്പോള്‍ പഴങ്കഞ്ഞിയുടെ ഉപഭോക്താക്കള്‍ അപൂര്‍വ്വം ചിലര്‍ മാത്രമായി.

അവര്‍ ഇതിന്റെ ഗുണം രുചിച്ചറിഞ്ഞുതന്നെയാണ് തനിമ കൈയ്യൊഴിഞ്ഞത്. ഇന്നത്തെ ജീവിത ശൈലീ രോഗങ്ങള്‍ പലതിനും കാരണം പ്രകൃതി ദത്തമായ പഴങ്കഞ്ഞി പോലുള്ള ആഹാരം ഉപേക്ഷിച്ചതുകൊണ്ടാണെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

അത്താഴം കഴിഞ്ഞ് അധികം വരുന്ന ചോറ് ഒരു മണ്‍ കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ, കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പ്പം ഉപ്പും ചേര്‍ത്ത് കഴിക്കുമ്പോള്‍ ആരോഗ്യകരമായ പഴങ്കഞ്ഞി റെഡിയായി.

ഈ പഴങ്കഞ്ഞി രാവിലെ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മ്മയും നല്‍കുന്നു. സെലേനിയവും, തവിടും ധാരാളമടങ്ങിയിരിക്കുന്ന കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറെ ഗുണപ്രദം.

ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയണ്‍ ‍, പൊട്ടാസ്യം എന്നിവയുടെ അളവും ഇരട്ടിയായി വര്‍ദ്ധിക്കുന്നതാണ് പഴങ്കഞ്ഞിയെ പോഷക ഗുണമാക്കുന്നത്.

പഴങ്കഞ്ഞിയുടെ പ്രധാനപ്പെട്ട ഗുണങ്ങള്‍

സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കു പരിഹാരം.

ബ്രെസ്റ്റ് ക്യാന്‍സര്‍ ‍, സാധാരണ ക്യാന്‍സര്‍ എന്നിവയ്ക്കു ഒരു പരിധിവരെ പ്രതിരോധം സൃഷ്ടിക്കുന്നു.
രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ ‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു.

കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം കൂട്ടുന്നു.
പഴങ്കഞ്ഞി പ്രഭാതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാക്കുകയും ദിവസം മുഴുവനും ശരീരത്തിന് തണുപ്പു നല്‍കുകയും ചെയ്യുന്നു.

ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രീയ സുഗമമാക്കി മലബന്ധം കുറയ്ക്കുകയും, അള്‍സര്‍ ‍, കുടലിലുണ്ടാകുന്ന ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ചര്‍മ്മ രോഗങ്ങള്‍ അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു.
ആരോഗ്യദായകമായ ബാക്ടീരിയ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ പഴങ്കഞ്ഞിക്കു കഴിയും.

ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിനു തിളക്കവും ചെറുപ്പവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിനു ആവശ്യമായ 80 ശതമാനത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.

വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പഴങ്കഞ്ഞിയില്‍ വൈറ്റമിന്‍ ബി6, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മറ്റു ഭക്ഷണങ്ങളില്‍ കുറഞ്ഞ അളവിലേ ലഭ്യമാകുന്നുള്ളു.