കുക്കര്‍ അധികം പഴക്കമുള്ളതായാല് അപകടകരം
ഒരു പക്ഷെ ആഹാരം പാകം ചെയ്യാനായി ഇന്ന് പ്രഷര്‍ കുക്കറുകള്‍ ഇല്ലാത്ത ഭവനങ്ങള്‍ കാണുകയില്ല. അത്രയ്ക്കു ജനകീയമായിക്കഴിഞ്ഞു ഈ അടുക്കള ഉപകരണം.
എന്നാല്‍ ചില കുക്കറുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിനു ഹാനികരമാണെന്നാണ് ഇപ്പോള്‍ മെഡിക്കല്‍ വിദഗ്ദ്ധര്‍ പറയുന്നത്. പഴയ പ്രഷര്‍ കുക്കറുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് വളരെ അപകടകരമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.
അടുത്തിടെ മുംബൈ സ്വദേശിയായ ഒരു 50-കാരന് ആരോഗ്യ പ്രശ്നങ്ങളാല്‍ മരിച്ചു. ഏകദേശം 20 വര്‍ഷമായി അദ്ദേഹം ഒരു അലൂമിനിയം കുക്കറില്‍ പാചകം ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. അതിലെ ലെഡ് അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രവേശിച്ച് ജീവനു അപകടം വരുത്തിയതായി മെഡിക്കല്‍ വിദഗ്ദ്ധര്‍ കണ്ടെത്തി.
പാത്രങ്ങളില്‍ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ലെഡ്. കാലക്രമേണ ഈ ആവരണം തേഞ്ഞു തുടങ്ങുന്നു. ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കറില്നിന്ന് ലെഡ് പുറത്തുവരാനും സാദ്ധ്യതയുണ്ട്.
അതിനാല്‍ പാത്രങ്ങളുടെ ഉപരിതലം തേഞ്ഞു പോകുമ്പോള്‍ ഇവയിലെ ലെഡ് പാത്രങ്ങള്ക്കകത്തേക്ക് പ്രവേശിക്കാം. കുക്കറുകളില്‍ മാത്രമല്ല, പല പാത്രങ്ങളിലും ലെഡ് ഉപയോഗിക്കുന്നു.
പഴയ പാത്രങ്ങള്‍ പ്രത്യേകിച്ച് അലൂമിനിയം പാത്രങ്ങള്‍ വളരെക്കാലം പാചകം ചെയ്യുന്നത് ഈയത്തെ വിഷമാക്കി മാറ്റുന്നു. ഈ വിഷമയമുള്ള ഈയം ശരീരത്തില്‍ അടിഞ്ഞു കൂടി ക്രമേണ തലച്ചോറ്, ഞരമ്പുകള്‍, വൃക്കകള്‍, പ്രത്യുല്‍പ്പാദന വ്യവസ്ഥ, ദഹന വ്യവസ്ഥ എന്നിവയെ ബാധിക്കുന്നു.
തുടക്കത്തില്‍ ലക്ഷണങ്ങള്‍ ക്ഷീണം, വയറുവേദന എന്നിവയാണ്.

