വേനലില്‍ ചര്‍മ്മത്തിനു സംരക്ഷണമായി കാരറ്റ്

വേനലില്‍ ചര്‍മ്മത്തിനു സംരക്ഷണമായി കാരറ്റ്

Articles Health

വേനലില്‍ ചര്‍മ്മത്തിനു സംരക്ഷണമായി കാരറ്റ്
വേനല്‍ക്കാലത്ത് എല്ലാവര്‍ക്കും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ചര്‍മ്മത്തിനാണ്. അപകടകാരിയായ സൂര്യരശ്മികള്‍ ചര്‍മ്മത്തിനു ദോഷമുണ്ടാക്കും. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ‍, കുരുക്കള്‍ എന്നിവ നമുക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇതിനു പ്രതിവിധിയായി കാരറ്റ് കഴിച്ചാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി യൌവ്വനം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. കാരറ്റ് അരച്ച് മുഖത്തും കൈകാലുകളിലും പുരട്ടുന്നതും മാലിന്യങ്ങളും കരിവാളിപ്പും അകറ്റി ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമാക്കാന്‍ സഹായിക്കും.

ചര്‍മ്മത്തെ ഇരുണ്ടതും പരുക്കനുമാക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യാനും കാരറ്റിനു അത്ഭുതകരമായ കഴിവുണ്ട്. അതിനാല്‍ രണ്ടു ദിവസത്തിലൊരിക്കല്‍ കാരറ്റ് പള്‍പ്പ് മുഖത്തും കൈകാലുകളിലും പുരട്ടാന്‍ ശ്രമിക്കുക.

കാരറ്റില്‍ വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് പച്ചയ്ക്കു കഴിക്കുന്നതാണ് ഏറെ നല്ലത്. എല്ലാക്കാലത്തും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്.