പ്രാവുകളെ സംരക്ഷിച്ച് അടുപ്പം കാണിച്ചാല്‍ ഉണ്ടാകുന്നത് ശ്വാസകോശ രോഗങ്ങള്‍

പ്രാവുകളെ സംരക്ഷിച്ച് അടുപ്പം കാണിച്ചാല്‍ ഉണ്ടാകുന്നത് ശ്വാസകോശ രോഗങ്ങള്‍

Health

പ്രാവുകളെ സംരക്ഷിച്ച് അടുപ്പം കാണിച്ചാല്‍ ഉണ്ടാകുന്നത് ശ്വാസകോശ രോഗങ്ങള്‍

നിഷ്ക്കളങ്കമായ ജീവികളാണ് പ്രാവുകളെന്ന് പണ്ടുമുതലേ ഗുഡ് സര്‍ട്ടിഫിക്കറ്റുണ്ട്. വീടുകളിലെ ബാല്‍ക്കണി, സണ്‍ ഷെയ്ഡ്, മനുഷ്യര്‍ ഒത്തുകൂടുന്ന വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ ഇവിടങ്ങളിലൊക്കെ പ്രാവുകള്‍ വിഹരിക്കാറുണ്ട്.

കാണാന്‍ ഭംഗിയുണ്ടെങ്കിലും ഏറെനാള്‍ ഇവയുമായുള്ള സമ്പര്‍ക്കം ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. പ്രാവിന്റെ കാഷ്ഠം അവ ഉണങ്ങിയതിന്റെ പൊടി, തൂവല്‍ എന്നിവ ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമാകും.

പ്രാവിന്‍ കാഷ്ഠം നിറഞ്ഞ ഒരു വീട്ടിലെ വീട്ടമ്മയ്ക്ക് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തേണ്ടി വന്നു. ഇതിനു കാരണം പ്രാവ് ആണെന്നു കണ്ടെത്തിയ ഡോക്ടര്‍മാര്‍ വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പും നല്‍കി.

ആഹാരം നല്‍കുമ്പോള്‍ അവ കൂട്ടമായി വന്ന് പ്രദേശത്ത് താമസിച്ചു തുടങ്ങും. സ്വാഭാവികമായി അവയുടെ കാഷ്ഠവും ഉണ്ടാകും.

ഈ കാഷ്ഠത്തില്‍നിന്നും ഉണ്ടാകുന്ന ഒരു ഫംഗസ് ദീര്‍ഘനാള്‍കൊണ്ട് ശ്വാസകോശ തകരാര്‍ ഉണ്ടാക്കുന്നു. ഇത് രോഗം ബാധിക്കുന്നതിനു കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

പ്രാവിന്‍ കാഷ്ഠം ഹൈപ്പര്‍ ഡെന്‍സിറ്റിവിറ്റി ന്യുമോണിറ്റിസ് എന്ന അലര്‍ജി രോഗത്തിനു കാരണമാകുമെന്ന് ശ്രീഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ക്രിപ്റ്റോ കോക്കസ് എന്ന ഫംഗസാണ് പ്രാവിന്റെ കാഷ്ഠത്തിലുണ്ടാവുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.