ഏറ്റവും പുരാതനമായ പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്നു

ഏറ്റവും പുരാതനമായ പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്നു

Breaking News Global Middle East

ലോകത്തിലെ ഏറ്റവും പുരാതനമായ പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്നു
കെയ്റോ: മെയ് 20, 2020 (ഡിസൈപ്പിൾ ന്യൂസ്) ലോകത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു.

4,700 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പിരമിഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നത്. 60 അടി ഉയരവും 28 മീറ്റര്‍ ആഴവും, 7 മീറ്റര്‍ വീതിയും പിരമിഡിനുണ്ട്.

സഖാറ നെക്രോപോളിന്‍ എന്ന സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പിരമിഡില്‍ ഈജിപ്റ്റിലെ മൂന്നാം രാജവംശത്തിലെ രാജാവായ ജോസര്‍ രാജാവിനെ അടക്കിയിരിക്കുന്നതാണെന്ന് കരുതപ്പെടുന്നു.

90 അടി താഴ്ചയിലുള്ള ഭൂഗര്‍ഭ അറയിലാണ് അദ്ദേഹത്തിന്റെ ശവക്കല്ലറ. ശവകുടീരത്തിനു മുകളില്‍ 6 പടികള്‍ അടുക്കിവെച്ചിട്ടുണ്ട്. ഇത് രാജാവിന് സ്വര്‍ഗ്ഗത്തിലേക്കു നടന്നു കയറുവാനുള്ള പടികളാണെന്നാണ് വിശ്വാസം.

ഈജിപ്റ്റിലെ പുരാതന ആര്‍ക്കിടെക്ട് ആയ ഇംഹോട്ടെപ്പാണു ഈ പിരമിഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1992-ലെ ഭൂചലനത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. 2006-ലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.