മനുഷ്യ പരിണാമ സിദ്ധാന്തത്തിനെതിരായിപുതിയ പഠനം

Breaking News Global

മനുഷ്യ പരിണാമ സിദ്ധാന്തത്തിനെതിരായിപുതിയ പഠനം
വാഷിംങ്ടണ്‍ ‍: മനുഷ്യ പരിണാമ സിദ്ധാന്തത്തിനെതിരായി പുതിയ പഠനവുമായി ഗവേഷകര്‍ ‍. പരിണാമ പ്രക്രീയയില്‍ ആധുനിക മനുഷ്യന്റെ മുന്‍ഗാമികള്‍ ഇന്നുള്ളവരേക്കാള്‍ വലിപ്പം കൂടുതലുള്ളവരായിരുന്നു എന്ന ധാരണ തെറ്റാണെന്നാണ് പുതിയ പഠനത്തില്‍ വ്യക്തമാകുന്നത്.

 

പരിണാമ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ശരീര വലിപ്പത്തിലെ വ്യത്യാസം മനുഷ്യ പരിണാമത്തെ ന്യായീകരിക്കാന്‍ തക്ക തെളിവല്ലെന്നും അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംങ്ടണ്‍ സര്‍വ്വകാലാശാലയിലെ പാലിയോ ബയോളജി വിഭാഗം നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു.

 

മനുഷ്യവംശം ഉള്‍പ്പെടുന്ന ‘ഹോമോനിന്‍ ‍’ സ്പീഷീസിലെ മുന്‍ഗാമികള്‍ ഉയര്‍ന്ന ശരീര വലിപ്പമുള്ളവരായിരുന്നെന്നും പിന്നീട് കാലക്രമത്തില്‍ ഉപയോഗത്തിനു അനുസൃതമായി അവയുടെ വലിപ്പം കുറഞ്ഞ് ഇന്നത്തെ അവസ്ഥയിലെത്തിയെന്നുമാണ് പരിണാമ സിദ്ധാന്തം വിശദീകരിക്കുന്നത്.

 

മനുഷ്യ ശരീരത്തിലെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന അധിക അവയവ വളര്‍ച്ച പരിണാമത്തിന്റെ ബാക്കി പത്രങ്ങളായും ശാസ്ത്രം കണക്കാക്കുന്നു. എന്നാല്‍ ആദിമ ഫോസിലുകള്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പരിശോധിക്കുമ്പോള്‍ ഇത്തരമൊരു ശരീര വലിപ്പം മുമ്പുണ്ടായിരുന്നുവെന്നു അുമാനിക്കാവുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഗവേഷണത്തില്‍ പങ്കാളിയായ അസ്സിസ്റ്റന്റ് റിസര്‍ച്ച് പ്രൊഫസര്‍ മാര്‍ക് ഗ്രബോവ്സ്കി പറഞ്ഞു.

 

മുമ്പ് വിലയിരുത്തിയിരുന്നതിനേക്കാള്‍ ആദിമ മനുഷ്യര്‍ക്ക് വലിപ്പം കുറവായിരുന്നെന്ന് പഠനത്തില്‍ വ്യക്തമായി. പരിണാമ സിദ്ധാന്തത്തിലെ വാദഗതികളില്‍ പലതും ഇനിയും ശാസ്ത്രീയമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും വരുന്ന ഏതാനും വര്‍ഷത്തിനുള്ളില്‍ പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറയായി ഊട്ടിയുറപ്പിക്കുന്ന പല സങ്കല്‍പ്പങ്ങളും തിരുത്തിയെഴുതപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും ജോര്‍ജ്ജ് വാഷിംങ്ടണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ബര്‍ണാഡ് വുഡ് പറഞ്ഞു.

 

മുമ്പും പല തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള പരിണാമ സിദ്ധാന്തത്തെ ഒരിക്കല്‍ കൂടി ശാസ്ത്രലോകം ചോദ്യം ചെയ്തിരിക്കുകയാണ്. പരിണാമ സിദ്ധാന്തത്തെ ബൈബിള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഉല്‍പ്പത്തി പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള സംഭവമാണ് മനുഷ്യ വര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥ സൃഷ്ടി വിവരണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.