കൊടുങ്കാറ്റു നാശം വിതച്ചു, ആത്മീക കാറ്റില്‍ 75 പേര്‍ രക്ഷിക്കപ്പെട്ടു
സുപാന്‍ബുരി: കനത്ത കൊടുങ്കാറ്റും ആലിപ്പഴം പൊഴിഞ്ഞും നാശം വിതച്ച തായ്ലന്റില്‍ ദൈവമക്കളുടെ ശക്തമായ പ്രാര്‍ത്ഥനയില്‍ ആത്മമാരി പെയ്തിറങ്ങി.
കഴിഞ്ഞ വര്‍ഷം തായ്ലന്റിലെ സുപാന്‍ബുരി പ്രവിശ്യയിലാണ് കൊടുങ്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയത്. അനേക കൃഷി സ്ഥലങ്ങള്‍ നശിച്ചു. വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ആത്മവീര്യം നഷ്ടപ്പെട്ട പാവങ്ങളായ കര്‍ഷകര്‍ കണ്ണീര്‍ പൊഴിക്കുന്നതിനിടയിലാണ് വേള്‍ഡ് ഔട്ട്റീച്ച് ഇന്റര്‍നാഷണല്‍ എന്ന സുവിശേഷ സംഘടനയുടെ കര്‍ത്തൃദാസന്മാര്‍ ഈ പ്രദേശത്ത് എത്തുന്നത്.
ടീം നേതാക്കളായ ജോണ്‍ , നോക്പി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രാര്‍ത്ഥന ആരംഭിച്ചു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തദ്ദേശിയരായ ബുദ്ധമതക്കാരെ കര്‍ത്താവ് തൊട്ടു. കൂട്ടത്തില്‍ ബുദ്ധമത സന്യാസി കുടുംബങ്ങളേയും കര്‍ത്താവ് സന്ദര്‍ശിച്ചു.
2018-ല്‍ കാന്‍സര്‍ രോഗം ബാധിച്ച ബുദ്ധമത സന്യാസി പ്രസൂത് കര്‍ത്താവിനെ കണ്ടുമുട്ടി രോഗ സൌഖ്യം പ്രാപിച്ചിരുന്നു. ഇദ്ദേഹവും ഭാര്യ വാസനയും രക്ഷിക്കപ്പെട്ടു. മകന്‍ ബുദ്ധമത സന്യാസിയായ യുവാവും കര്‍ത്താവില്‍ വിശ്വസിച്ചു. പ്രസൂതും ഭാര്യയും നേരത്തെതന്നെ സ്നാനപ്പെട്ടിരുന്നു. മകന്‍ ഇപ്പോള്‍ സ്നാനമേല്‍ക്കാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ഗ്രാമമുഖ്യന്റെ സഹായിയും കുടുംബവും രക്ഷിക്കപ്പെടുവാനിടയായി. ഇവരൊക്കെ ചേര്‍ന്ന് നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രാര്‍ത്ഥനാ യോഗങ്ങളുടെ ഫലമായി 75 പേരാണ് രക്ഷിക്കപ്പെട്ട് കര്‍ത്താവിനെ സ്വീകരിച്ചത്. കര്‍ത്തൃദാസന്മാര്‍ തായ്ലന്റിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഇനിയും ആത്മാക്കള്‍ രക്ഷിക്കപ്പെടുവാനായി.

