ക്രിസ്തുവിനെ സ്വീകരിച്ചത് തള്ളിപ്പറയാന്‍ വിസമ്മതിച്ച അദ്ധ്യാപകനെ മുസ്ളീം സഹോരങ്ങള്‍ കൊലപ്പെടുത്തി
യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവാവിനെ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മുസ്ളീം സഹോദരങ്ങള്‍ ആക്രമിച്ചു കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയിലെ ബുഗിരി ജില്ലയിലെ നന്‍കോമയിലെ സ്വീസതി ഇസ്ളാമിക് സ്കൂളിലെ അദ്ധ്യാപകനായിരുന്ന വഞ്ജല ഹമീദു (32) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 4-ന് ബുലാങ്ങില്‍ നടന്ന ഒരു സുവിശേഷ പരിപാടിയില്‍ ഹമീദു രക്ഷിക്കപ്പെട്ടിരുന്നു. ഹമീദിന്റെ പുതിയ വിശ്വാസത്തെക്കുറിച്ച് താമസിയാതെ സമൂഹം അറിയാനിടയായി. ഇതേത്തുടര്‍ന്നു ഹമീദിനെ സ്കൂളില്‍നിന്നും പുറത്താക്കാന്‍ പ്രിന്‍സിപ്പാള്‍ പദ്ധതിയിട്ടു.
ഒക്ടോബര്‍ 21-ന് അദ്ദേഹത്തിന്റെ നാല് സഹോദരന്മാര്‍ സ്കൂളിലെത്തി ഹമീദിനോട് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞു മടങ്ങി വരാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്ന ഹമീദിനെ സഹോദരന്മാര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി.
ഞങ്ങള്‍ എത്തിയപ്പോള്‍ അവിശ്വാസി, അവിശ്വാസി, നാണക്കേട് നമ്മുടെ കുടുംബത്തിന് നാണക്കേട് എന്നു പറഞ്ഞു സഹോദരങ്ങള്‍ അലറുമ്പോള്‍ ചോരയൊലിപ്പിച്ച് കിടന്ന ഹമീദിനെ കാണുവാനിടയായി. താമസിയാതെ അദ്ദേഹം മരിക്കുവാനുപയോഗിച്ച മൂര്‍ച്ചയുള്ള വസ്തുവില്‍ രക്തക്കറ കണ്ടു.
തലയിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഹമീദു മരണത്തിനു കീഴടങ്ങി. ഉടന്‍തന്നെ പോലീസിനെ അറിയിച്ചു. ഈ സമയം സഹോദരങ്ങള്‍ ഓടി രക്ഷപെട്ടു. ഒരു വിശ്വാസി മാധ്യമങ്ങളോടു പറഞ്ഞു.