ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 7 ഇറാന്‍കാര്‍ക്ക് ശിക്ഷ വിധിച്ചു

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 7 ഇറാന്‍കാര്‍ക്ക് ശിക്ഷ വിധിച്ചു

Breaking News Middle East

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 7 ഇറാന്‍കാര്‍ക്ക് ശിക്ഷ വിധിച്ചു
ടെഹ്റാന്‍ ‍: അടുത്തകാലങ്ങളില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച 7 ഇറാന്‍ പൌരന്മാര്‍ക്ക് കോടതി ശിക്ഷ പ്രഖ്യാപിച്ചു.

4 യുവാക്കളും 3 യുവതികളുമാണ് ജയില്‍വാസവും, നാടുകടത്തലും തൊഴില്‍ ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ക്കും വിധിക്കപ്പെട്ടത്.

തെക്കു പടിഞ്ഞാറന്‍ ഇറാന്‍ നഗരമായ ബഷറിലെ വിപ്ളവ കോടതിയാണ് ജൂണ്‍ 21-ന് ശിക്ഷ വിധിച്ചത്. 20 ദിവസത്തെ അപ്പീലിനും സാവകാശം നല്‍കിയിട്ടുണ്ട്. ഹബീസ് ഹദാരി, പൂരിയ പെയ്മ, സഹോദരങ്ങളായ സാം, സാസന്‍ ഖോസ്രവി എന്നിവര്‍ക്ക് തടവു ശിക്ഷയുംഇതില്‍ സാമിനും സാസനും ജയില്‍ ശിക്ഷയ്ക്കുശേഷം നാടു കടത്തലും ജോലി ചെയ്യാനുള്ള നിയന്ത്രണവുമുണ്ട്.

ഫത്തേമി തലേബി, സഹോദരിമാരായ മറിയം, മാര്‍ജന്‍ ഫലാഹി എന്നിവര്‍ക്ക് പിഴയുമാണ് വിധി. ഇതില്‍ നഴ്സായ മറിയമിനു ഇറാനിലെ ദേശീയ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യാനുള്ള വിലക്കുമുണ്ട്. സാമിനും സാസനും ഒരു വര്‍ഷം ജയില്‍ വാസമാണ് വിധിക്കപ്പെട്ടത്. കൂടാതെ രണ്ടു വര്‍ഷം നാടുകടത്തലുമുണ്ട്.

ഹബീബിനു 1 വര്‍ഷം തടവു ശിക്ഷയും പൂരിയയ്ക്ക് 91 ദിവസത്തെ ജയില്‍ വാസവുമാണ്. സാമിന്റെയും സാസനിന്റെയും ഭാര്യമാരാണ് മറിയവും മാര്‍ജനും.

ഇരുവര്‍ക്കും 8 മില്യണ്‍ ടോമന്‍സും, 6 മില്യണ്‍ ടോമന്‍സും പിഴ അടയ്ക്കണം. 2019 ജൂലൈയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. രാജ്യദ്രോഹം ആരോപിച്ചായിരുന്നു നടപടി.