പീഢിത ക്രൈസ്തവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ക്ക് വൈറ്റ് ഹൌസ് അവാര്‍ഡ് നല്‍കി
ന്യുയോര്‍ക്ക്: ലോകത്തെ വിവിധയിടങ്ങളില്‍ പീഢനങ്ങള്‍ സഹിക്കുന്ന ക്രൈസ്തവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന യു.എസ്.
പാസ്റ്റര്‍ക്ക് യു.എസ്. വൈറ്റ് ഹൌസിന്റെ പ്രസിഡന്റ്സ് വോളണ്ടിയര്‍ സര്‍വ്വീസ് അവാര്‍ഡ് സമ്മാനിച്ചു.
ന്യിയോര്‍ക്ക് നഗരത്തിലെ ബ്രോണ്‍സ് കേന്ദ്രമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ സാന്നിദ്ധ്യമറിയിച്ച പാസ്റ്റര്‍ ബില്‍ ഡെവ്ലിനാണ് അവാര്‍ഡ് ലഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ന്യുയോര്‍ക്കിലെ ലോങ് ഐലന്റിലെ മെല്‍വില്ലിയിലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ ക്രമീകരിച്ച പ്രത്യേക യോഗത്തിലാണ് ഇദ്ദേഹത്തെയും പത്നി നാന്‍സിയെയും വൈറ്റ് ഹൌസ് അധികാരികള്‍ ആദരിച്ചത്.
ബില്‍ ഡെവ്ലിന്‍ ഇപ്പോള്‍ സൌത്ത് ബ്രോന്‍സിലെ ഇന്‍ഫിനിറ്റി ബൈബിള്‍ ചര്‍ച്ചിന്റെ സഭാശുശ്രൂഷകന്‍ കൂടിയാണ്. വിയറ്റ്നാമില്‍ ഡെവ്ലിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രസിഡന്റിന്റെ വൈറ്റ് ഹൌസ് കൌണ്‍സില്‍ ഓണ്‍ സര്‍വ്വീസ് ആന്‍ഡ് സിവിക് പാര്‍ട്ടിസിപേഷന്‍ മന്ത്രാലയമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഡെവ്ലിന്‍ ചെറുപ്പത്തില്‍ ഒരു കടുത്ത ദൈവനിഷേധിയും നിരീശ്വരവാദിയുമായിരുന്നു.
1971-ജൂണ്‍ 23-ന് ഒരു വ്യക്തി യേശുവിനെപ്പറ്റിയുള്ള സുവിശേഷം ഡെവ്ലിനുമായി പങ്കുവെച്ചു. തുടര്‍ന്നു താന്‍ രക്ഷിക്കപ്പെട്ടു യേശുവിനെ സ്വീകരിച്ചു. താമസിയാതെ ക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ചു.
ലോകത്തെ പീഢിതരായ ക്രൈസ്തവര്‍ക്കിടയിലും യുദ്ധമേഖലയിലും പ്രത്യേകം പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ദൈവത്തിനാണ് ഈ ആദരവ് ഡെവ്ലിന്‍ തന്റെ അവാര്‍ഡിനെക്കുറിച്ച് പ്രതികരിച്ചു.

