വേരിക്കോസ് വെയ്ന്‍ രോഗികളുടെ എണ്ണം കൂടുന്നു

വേരിക്കോസ് വെയ്ന്‍ രോഗികളുടെ എണ്ണം കൂടുന്നു

Health

വേരിക്കോസ് വെയ്ന്‍ രോഗികളുടെ എണ്ണം കൂടുന്നു

ഇപ്പോള്‍ വ്യാപകമായി കാണുന്ന അസുഖങ്ങളിലൊന്നാണ് വേരിക്കോസ് വെയ്ന്‍. സിരകള്‍ക്ക് യഥാര്‍ത്ഥ രൂപം നഷ്ടപ്പെട്ട് വീര്‍ത്ത് വളഞ്ഞും പുളഞ്ഞും കാണപ്പെടുന്ന അവസ്ഥയിലാണ്‍ വേരിക്കോസ് വെയ്ന്‍.

ഇത് കാലുകലിലാണ് സാധാരണയായി കൂടുതലും കാണപ്പെടുന്നത്. കാലുകളിലെ രക്തം ശുദ്ധീകരിക്കുന്നതിനായി ഹൃദയങ്ങളിലേക്ക് എത്തിക്കുന്നത് സിരകളാണ്. ശുദ്ധീകരിച്ച രക്തം തിരിച്ചുകൊണ്ടുവരുന്നത് ധമനികളും.

ഗുരുത്വാകര്‍ഷണത്തിനു വിപരീതമായി പ്രവര്‍ത്തിച്ച് കാലുകളിലെ രക്തം ഹൃദയത്തിലെത്തിക്കുന്നതിന് സിരകള്‍ക്കുള്ള ക്ഷമത കുറയുന്നതാമ് ഈ രോഗാവസ്ഥയ്ക്കു പിന്നിലെ കാരണം.

ഒരുപാടു സമയം നിന്നുകൊണ്ടു ജോലി ചെയ്യുന്നവരിലാണ് വേരിക്കോസ് വെയ്ന്‍ കൂടുതലായി കാണപ്പെടുന്നത്.

അമിതമായ വണ്ണമുള്ളവരിലും വേരിക്കോസ് വെയ്ന്‍ കണ്ടുവരാറുണ്ട്. ജീവിത ശൈലിയിലെ അനാരോഗ്യകരമായ പ്രവണതകള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു പരിധിവരെ ഈ രോഗത്തെ അകറ്റിനിര്‍ത്താന്‍ കഴിയും.

വ്യായാമമില്ലാത്ത ജീവിതരീതിയും അമിത വണ്ണവുമൊക്കെ വേരിക്കോസ് വെയ്നിനു കാരണമാകാറുണ്ട്.

തുടര്‍ച്ചയായ വ്യായാമം കൊണ്ട് കാലുകളിലെ രക്തയോട്ടം മെച്ചപ്പെടുത്തുക. നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.