ചൈനയില്‍ കുരിശു തകര്‍ക്കല്‍ ശക്തമാക്കുന്നു

ചൈനയില്‍ കുരിശു തകര്‍ക്കല്‍ ശക്തമാക്കുന്നു

Breaking News Top News

ചൈനയില്‍ കുരിശു തകര്‍ക്കല്‍ ശക്തമാക്കുന്നു
ബീജിങ്: ചൈനാവത്ക്കരണ പരിപാടിയുടെ ഭാഗമായി ക്രൈസ്തവ ആരാധനാലയങ്ങളില്‍നിന്നുമുള്ള കുരിശു രൂപങ്ങള്‍ ഭരണകൂടം തകര്‍ക്കുന്നത് ശക്തമാക്കി.

2020-ലെ ആദ്യ 6 മാസത്തിനിടെ 900 കുരിശുകള്‍ നീക്കം ചെയ്തതായി ചൈനീസ് മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. ചൈനയുടെ സാമൂഹിക ജീവിതത്തില്‍ വിദേശ സ്വാധീനം ഒഴിവാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷിചിന്‍ പിഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നടപടികള്‍ ‍.

ചര്‍ച്ചുകള്‍ക്കു മുകളിലുള്ള കുരിശുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളേക്കള്‍ ഉയര്‍ന്നു നില്‍ക്കാന്‍ പാടില്ല. കുരിശു നീക്കാത്ത ചര്‍ച്ചുകളിലെ ജനങ്ങള്‍ക്ക് പെന്‍ഷനും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടമാകും. കുട്ടികള്‍ക്ക് ഭാവിയില്‍ ജോലി സാധ്യതയും ഇല്ലാതാകും.

കുരിശു തകര്‍ക്കലിനെ എതിര്‍ക്കുന്നവര്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവരായാണ് വ്യാഖ്യാനിക്കുന്നതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. കിഴക്കന്‍ ചൈനയിലെ ആന്‍ഹുയി പ്രവശ്യയിലാണ് കുരിശു നീക്കം ചെയ്യല്‍ വ്യാപകമായി നടക്കുന്നത്.

ചൈനയിലെ ജനങ്ങള്‍ക്ക് ക്രൈസ്തവ ആരാധനാലയങ്ങള്‍ മനസ്സിലാക്കുന്നതിനാണ് എല്ലാ ചര്‍ച്ചുകളിലും കുരിശു സ്ഥാപിക്കുന്നത്. എന്നാല്‍ ക്രൈസ്തവ ആരാധനാലയങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ അസ്വസ്ഥത പൂണ്ടാണ് ഭരണകൂടം കുരിശുകള്‍ നീക്കുന്നത്.