സൌന്ദര്യ വസ്തുക്കളിലെയും കൃത്രിമ രാസവസ്തുക്കള്‍ അകാല മരണത്തിനടയാക്കുന്നു

സൌന്ദര്യ വസ്തുക്കളിലെയും കൃത്രിമ രാസവസ്തുക്കള്‍ അകാല മരണത്തിനടയാക്കുന്നു

Breaking News Europe

തീന്‍മേശയിലെയും സൌന്ദര്യ വസ്തുക്കളിലെയും കൃത്രിമ രാസവസ്തുക്കള്‍ അകാല മരണത്തിനടയാക്കുന്നു.
ന്യുയോര്‍ക്ക്: പാത്രങ്ങള്‍ ‍, ഷാമ്പു, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ‍, സുഗന്ധ ദ്രവ്യങ്ങള്‍ ‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ നൂറുകണക്കിനു ഉപഭോകൃത ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന ഹാലേറ്റ് എന്ന കൃത്രിമ രാസവസ്തുക്കള്‍ അമേരിക്കയില്‍ പ്രതിവര്‍ഷം 91,000 മുതല്‍ 1,07,000 വരെ ആളുകള്‍ അകാല മരണത്തിനു കാരണമാകുന്നതായി പഠനം.

55 മുതല്‍ 64 വരെ പ്രായമുള്ള ആളുകളിലാണ് ഹാലേറ്റ് കൂടുതലായും മരണം വിതയ്ക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

എന്‍വയോണ്‍മെന്റല്‍ പൊല്യൂഷന്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരം. ഉയര്‍ന്ന അളവില്‍ ഹാലേറ്റുകള്‍ ഉള്ളിലെത്തുന്നവരില്‍ ഹൃദയ സംബന്ധമായ അസുഖം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മരണം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

ലോഷനുകളും സോപ്പുപൊടികളും മറ്റും വാങ്ങുമ്പോള്‍ കൃത്രിമ മണം ചേര്‍ക്കാത്തവ വാങ്ങുക. ഭക്ഷണം സൂക്ഷിക്കാന്‍ ഗ്ളാസ്, സ്റ്റീല്‍ ‍, സെറാമിക്, തടി പാത്രങ്ങള്‍ ഉപയോഗിക്കുക. സംസ്ക്കരിച്ച് പെട്ടിയില്‍ അടച്ചു വരുന്ന പഴച്ചാറുകളും പച്ചക്കറികളും മറ്റും വാങ്ങാതിരിക്കുക.

ഇതു മാത്രമാണ് ഇത്തരം കൃത്രിമ രാസവസ്തുക്കളില്‍നിന്നും രക്ഷനേടാനുള്ള പോംവഴിയെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.