നൂറാം ജന്മ ദിനം ആഘോഷിക്കുന്ന ആദ്യ മുന്‍ യു.എസ്. പ്രസിഡന്റായി ദൈവഭക്തനായ ജിമ്മി കാര്‍ട്ടര്‍

നൂറാം ജന്മ ദിനം ആഘോഷിക്കുന്ന ആദ്യ മുന്‍ യു.എസ്. പ്രസിഡന്റായി ദൈവഭക്തനായ ജിമ്മി കാര്‍ട്ടര്‍

Breaking News USA

നൂറാം ജന്മ ദിനം ആഘോഷിക്കുന്ന ആദ്യ മുന്‍ യു.എസ്. പ്രസിഡന്റായി ദൈവഭക്തനായ ജിമ്മി കാര്‍ട്ടര്‍

യു.എസ്. മുന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ ദിവസം ഒരു സുപ്രധാന ചരിത്രം കുറിക്കുകയുണ്ടായി. യു.എസ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മുന്‍ പ്രസിഡന്റായി കാര്‍ട്ടര്‍ കഴിഞ്ഞ ചൊവ്വാഴ്ച നാഴികക്കല്ല് പിന്നിട്ടു.

പ്രസിഡന്റ് കാല്‍വിന്‍ കൂലിഡ്ജ് വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു ആഴ്ചകള്‍ക്കു മുമ്പ് ജനിച്ച കാര്‍ട്ടര്‍ ഒക്ടോബര്‍ 1-ന് 100 വയസ് പിന്നിട്ടു.

മുന്‍ പ്രസിഡന്റിന്റെ ആഘോഷത്തില്‍, കാര്‍ട്ടര്‍ സെന്റര്‍ ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുന്ന നേതൃത്വത്തിന്റെയും അനുകമ്പയുടെയും വിളയാട്ടം എന്നു വിശേഷിപ്പിച്ചു.

ജോര്‍ജ്ജിയയിലെ ഒരു ചെറിയ കാര്‍ഷിക പട്ടണത്തില്‍ ജനിച്ച കാര്‍ട്ടര്‍ 1946-ല്‍ യു.എസ്., നേവല്‍ അക്കാദമിയില്‍ നിന്ന് സയന്‍സ് ബിരുദം നേടി. അതേ വര്‍ഷം തന്നെ അദ്ദേഹം റോസലിന്‍ സ്മിത്തിനെ വിവാഹം കഴിച്ചു.

കഴിഞ്ഞ നവംബറില്‍ 96 വയസുള്ള സ്മിത്തിന്റെ മരണം വരെ ഈ ദമ്പദികളുടെ വിവാഹ ജീവിതം നീണ്ടുനിന്നു. 1960-കളില്‍ കാര്‍ട്ടര്‍ രാഷ്ട്രീയത്തില്‍ വന്നു. 1962-ല്‍ ജോര്‍ജ്ജിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1971-ല്‍ ജോര്‍ജ്ജിയയുടെ ഗവര്‍ണറായി. 1976-ല്‍ ജെറാള്‍ഡ് ഫോര്‍ഡിനെ പരാജയപ്പെടുത്തി കാര്‍ട്ടര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ട്ടര്‍ ഒരു ടേം മാത്രമേ അധികാരത്തില്‍ ഇരുന്നുള്ളു. തുടര്‍ന്ന് തന്റെ ഓഫീസ് വിട്ടു തന്റെ ഭാര്യയുമായി ചേര്‍ന്നു പതിറ്റാണ്ടുകള്‍ നീണ്ട സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

1980 മുതല്‍ ജോര്‍ജ്ജിയായിലെ മാറാനാഥാ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഫ് പ്ളെയിന്‍സിലെ സ്ഥിരം സണ്ടേസ്കൂള്‍ അദ്ധ്യാപകനായി സേവനം തുടങ്ങി. 2015-ല്‍ കാന്‍സറുമായി പൊരുതുമ്പോഴും സണ്ടേസ്കൂള്‍ അദ്ധ്യാപന സേവനം തുടര്‍ന്നു. വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാര്‍ട്ടര്‍ ഹോസ്പിറ്റല്‍ കെയറിലായി.

അതേത്തുടര്‍ന്നു മാറാനാഥാ സഭയിലെ സണ്ടേസ്കൂള്‍ അദ്ധ്യാപന സേവനം അവസാനിപ്പിച്ചു. കാര്‍ട്ടര്‍ 2002-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ഗ്രാമി അവാര്‍ഡും ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.