ഹെയ്ത്തിയില്‍ മിഷണറി ദമ്പതികള്‍ കൊല്ലപ്പെട്ടു

ഹെയ്ത്തിയില്‍ മിഷണറി ദമ്പതികള്‍ കൊല്ലപ്പെട്ടു

Africa Breaking News

ഹെയ്ത്തിയില്‍ മിഷണറി ദമ്പതികള്‍ കൊല്ലപ്പെട്ടു
ഫോര്‍ട്ട് മിയേഴ്സ്: ആഫ്രിക്കന്‍ രാഷ്ട്രമായ ഹെയ്ത്തിയില്‍ മിഷണറി പ്രവര്‍ത്തനം ചെയ്തു വന്നിരുന്ന ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

അമേരിക്കയിലെ ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാപ്റ്റിസ്റ്റ് മിഷന്‍ സംഘടനയുടെ പാസ്റ്ററായ ജീന്‍ ഫിലിപ്പി (57), ഭാര്യ എര്‍ണ പ്ളാന്‍ചര്‍ (54) എന്നിവരാണ് കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ മരിച്ചത്.

ഹെയ്ത്തി വംശജരായ ഇരുവരും നേരത്തെ ഫ്ളോറിഡയിലെ ഫോര്‍ട്ട് മയേഴ്സില്‍ പാസ്റ്ററായി സേവനം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഉരുവരും ഒരുമാസം മുമ്പ് ഹെയ്ത്തിയിലെത്തി സഭ സ്ഥാപിക്കുകയും ഒരു അനാഥാലയം തുടങ്ങി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മിഷന്‍ പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആയുധ ധാരികളായ ഒരു സംഘം വെടിവെച്ചത്. മകന്‍ കെവിനാണ് ഇരുവരുടെയും ജഡം ആദ്യം കണ്ടത്. അക്രമികള്‍ ഭവനത്തില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങളും കടത്തിക്കൊണ്ടു പോയിട്ടുണ്ട്.

ദമ്പതികള്‍ക്ക് 5 മക്കളാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എസിലേക്ക് പോയ കുടുംബമാണ് ഇവരുടേത്. വീണ്ടും തിരികെ നാട്ടിലെത്തി മിഷണറി പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായ മരണം ഉണ്ടായത്.