വെറും വയറ്റില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

വെറും വയറ്റില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

Health

വെറും വയറ്റില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

പ്രഭാത ഭക്ഷണം നമ്മുടെ ശരീരത്തിനു ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം പകര്‍ന്നു തരുന്നതാണെന്നു വിദഗ്ദ്ധര്‍ പറയാറുണ്ട്. അതിനാല്‍ ഈ സമയത്തെ ആഹാരങ്ങളില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

അസിഡറ്റി, വയറു വീര്‍ക്കല്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങളിലൂടെ ദിവസം ആരംഭിക്കാന്‍ പാടില്ല. വെറും വയറ്റില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്.

രാവിലെ എഴുന്നേറ്റ ഉടനെ ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് കോര്‍ട്ടിസോള്‍ വര്‍ദ്ധനവ്, അസിഡിറ്റി, വിറയല്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്കു കാരണമാകുന്നു.

അതിനാല്‍ ഇവയ്ക്കു മുമ്പ് തിളപ്പിച്ച ചെറു ചൂടുള്ള വെള്ളം കുടിക്കുന്നതോ അല്ലെങ്കില്‍ കുതിര്‍ത്ത നട്സുകളോ കഴിക്കാവുന്നതാണ്. ഒഴിഞ്ഞ വയറ്റില്‍ ആമാശയത്തിലെ ആസിഡിന്റെ അളവ് കൂടുതലായിരിക്കും.

ഈ അവസ്ഥയില്‍ സിട്രസ് പഴങ്ങളായ ഓറഞ്ച്, മുസംബി തുടങ്ങിയവ കഴിക്കുന്നത് അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവയ്ക്കു കാരണമാകും. അതുപോലെ സാലഡ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക. ഉച്ച ഭക്ഷണത്തോടൊപ്പം സാലഡുകള്‍ കഴിക്കുന്നതാണ് ഉചിതം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.