85 ശതമാനം ക്രൈസ്തവരുള്ള ഈ രാജ്യത്ത് ശരിഅത്ത് കോടതികള്‍ വിപുലീകരിക്കുന്നു: ക്രൈസ്തവര്‍ക്കും ആശങ്ക
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പിന്‍സില്‍ ന്യൂനപക്ഷങ്ങളായ മുസ്ളീങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ശരിഅത്ത് കോടതികള്‍ സ്ഥാപിക്കുന്നു.
മൂന്ന് പുതിയ ജുഡിഷ്യല്‍ ഡിസ്ട്രിക്കുകളും രാജ്യവ്യാപകമായി 12 അധിക സര്‍ക്യൂട്ട് കോടതികളും സൃഷ്ടിച്ചുകൊണ്ട് ഫിലിപ്പിന്‍സിലെ ശരിഅത്ത് ജുഡിഷ്യല്‍ സംവിധാനം വിപുലീകരിച്ചുകൊണ്ട് പ്രസിഡന്റ് ഫെര്‍ഡിനാന്റ് ആര്‍ മാര്‍ക്കോസ് ജൂനിയര്‍ അടുത്തിടെ റിപ്പബ്ളിക് ആക്ട് (ആര്‍എ) 2018 നിയമമായി ഒപ്പുവച്ചു.
ഈ വിപുലീകരണം രാജ്യത്തെ മുസ്ളീം വ്യക്തി നിയമങ്ങളുടെ കോഡായ പ്രസിഡന്‍ഷ്യല്‍ ഡിക്രി (പിഡി) 1083-ലെ യഥാര്‍ത്ഥ ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്യുന്നു.
ഇത് ശരിഅത്ത് നിയമത്തിന്റെ വ്യാപ്തി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. 2014 ആഗസ്റ്റ് 12ന് പുതുതായി ഒപ്പുവച്ച നിയമം, മൂന്നു ശരിയ ജില്ലകളെ കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോള്‍ ആകെ 8 ജില്ലകളായി.
മുസ്ളീങ്ങള്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളിലാണ് കോടതികള്‍ വരുന്നത്. ആര്‍ 2018 പ്രകാരം കുടുംബ നിയമം, വിവാഹം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട സിവില്‍ കാര്യങ്ങള്‍ പ്രത്യേകിച് മുസ്ളീം സമുദായങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിനാണ് പുതിയ ശരി അത്ത് ജില്ലകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിപുലീകരിച്ച അധികാര പരിധി ദേശീയ കോടതികളുടെ അധികാരത്തിനു കീഴിലുള്ള ക്രിമിനല്‍ കേസുകള്‍ ഉള്‍ക്കൊള്ളുന്നില്ല.
എന്നിരുന്നാലും രാജ്യ വ്യാപകമായി ശരി അത്ത് കോടതിയുട വ്യാപനം അമുസ്ളീം സമുദായങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ അതിന്റെ വിശാലമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിശ്വാസി സമൂഹം യആശങ്കപ്പെടുന്നത്.
മെട്രോ മനില, നോര്‍ത്തേണ്‍ ലൂസോണ്‍ വിയസാഡ് തുടങ്ങിയ പ്രദേശങ്ങളില്‍ ശരിഅത്ത് കോടതികള്‍ തുടങ്ങുന്നതില്‍ സന്തോഷമുണ്ട്. മാത്രമല്ല ഞങ്ങളുടെ മുസ്ളീം സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള ഇസ്ളാമിക നിയമത്തിന്റെ ആവശ്യകതയെ ഞങ്ങള്‍ മാനിക്കുന്നു.
എന്നാല്‍ ഇത് നിയമപരമായ ഭിന്നത സൃഷ്ടിക്കുകയോ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. സെബു സിറ്റിയില്‍ നിന്നുള്ള ഒരു പാസ്റ്റര്‍ പ്രതികരിച്ചു.
ഫിലിപ്പിന്‍സിലെ ജനസംഖ്യയില്‍ 85 ശതമാനം ക്രിസ്ത്യാനികളാണ്. ഇതില്‍ 78 ശതമാനം കത്തോലിക്കരാണ്. മറ്റു പ്രൊട്ടസ്റ്റന്റ്, സുവിശേഷ വിഹിത സഭക്കാര്‍ 6.5 ശതമാനവും, മുസ്ളീങ്ങള്‍ വെറും 6.4 ശതമാനവും മാത്രമാണ്.
ഇങ്ങനെയുള്ള രാജ്യത്താണ് ഇസ്ളാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നടപ്പാക്കുന്നതുപോലുള്ള നിയമങ്ങള്‍ ഫിലിപ്പിന്‍സില്‍ നടപ്പാക്കുന്നത്.

