കോവിഡ് വ്യാപനം രൂക്ഷം: മാസ്ക്ക് ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം
വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നു, ഒമിക്രോണിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള എക്സ് ബിബി 1.5 അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്ക്ക് ധരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കി.
ജനങ്ങള്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കണണെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് അഭ്യാര്‍ത്ഥിച്ചു. വിമാന യാത്ര പോലെ രോഗവ്യാപന സാദ്ധ്യതയേറിയ സാഹചര്യങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമായും ധരിക്കണം.
യൂറോപ്പില്‍ ഇപ്പോള്‍ വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഏതു രാജ്യത്തുനിന്നും യാത്രക്കാര്‍ വരുന്നുണ്ടെങ്കിലും അവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്മാള്‍വുഡ്ഡ് പറഞ്ഞു.
യൂറോപ്പില്‍ എക്സ്ബിബി 1.5 ഒമിക്രോണിന്റെ ഒരു ഉപവകഭേദമാണ് എങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.