കാഴ്ച കുറയുക, രോഗപ്രതിരോധ ശക്തി കുറയുക ഇവ വിറ്റാമിന്‍ എയുടെ കുറവ്

കാഴ്ച കുറയുക, രോഗപ്രതിരോധ ശക്തി കുറയുക ഇവ വിറ്റാമിന്‍ എയുടെ കുറവ്

Health

കാഴ്ച കുറയുക, രോഗപ്രതിരോധ ശക്തി കുറയുക ഇവ വിറ്റാമിന്‍ എയുടെ കുറവ്

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് എപ്പോഴും പോഷകങ്ങളും വിറ്റാമിനുകളും അത്യാവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് പലപ്പോഴും ശരീരത്തെ ദോഷകരമായി ബാധിച്ച് പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.

കാഴ്ചക്കുറവ്, ചര്‍മ്മം വരളുക, കണ്ണിലെ പാടുകള്‍, കണ്ണുകള്‍ ഡ്രൈ ആവുക, രോഗപ്രതിരോധ ശേഷി കുറയുക, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക തുടങ്ങിയ പല പ്രശ്നങ്ങളും വിറ്റാമിന്‍ എയുടെ കുറവു മൂലം ഉണ്ടാകുന്നതാണ്.

ഇത്തരം പ്രശ്നങ്ങളില്‍ വിറ്റാമിന്‍ എ അടങ്ങിയ ചീര, കാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, പാലുല്‍പ്പന്നങ്ങള്‍, മല്‍സ്യം, മുട്ട തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

പ്രത്യുല്‍പ്പാദനം, രോഗപ്രതിരോധം, കോശങ്ങളുടെ വളര്‍ച്ചാ വികാസം എന്നിവയിലും വിറ്റാമിന്‍ എ പ്രധാന പങ്ക് വഹിക്കുന്നു.

മാങ്ങ, പപ്പായ, ഓറഞ്ച് തുടങ്ങിയ ഫലങ്ങളിലും ഇലക്കറികളിലും, മഞ്ഞ ഓറഞ്ച്, പച്ചക്കറികള്‍ എന്നിവയിലും വിറ്റാമിന്‍ എ ധാരാളമുണ്ട്.