ഇറാനിലെ ബില്ലിഗ്രഹാം' ബൈബിളിലൂടെ യിസ്രായേല്‍ ഇറാന്‍ യുദ്ധത്തെ വിലയിരുത്തുന്നു

ഇറാനിലെ ബില്ലിഗ്രഹാം’ ബൈബിളിലൂടെ യിസ്രായേല്‍ ഇറാന്‍ യുദ്ധത്തെ വിലയിരുത്തുന്നു

Breaking News Middle East

ഇറാനിലെ ബില്ലിഗ്രഹാം’ ബൈബിളിലൂടെ യിസ്രായേല്‍ ഇറാന്‍ യുദ്ധത്തെ വിലയിരുത്തുന്നു

ഇറാനിലെ ബില്ലിഗ്രഹാം എന്നറിയപ്പെടുന്ന ഒരു പ്രമുഖ ക്രിസ്ത്യന്‍ മിനിസ്ട്രി നേതാവ് ഡോ, ഹോര്‍മോസ് ശരീഅത്ത് യിസ്രായേല്‍ ഇറാന്‍ സമകാലിക യുദ്ധം ബൈബിളിലൂടെ വിലയിരുത്തുന്നു.

യിസ്രായേലും അറബ് രാജ്യങ്ങളും തമ്മില്‍ പ്രവചിക്കപ്പെട്ട സമാധാനം ചക്രവാളത്തിലാണെന്ന് അദ്ദേഹം പ്രവചിച്ചു. ഇറാനില്‍ സുവിശേഷ ഓണ്‍ലൈനായും സാറ്റലൈറ്റ് വഴിയും പങ്കിടുന്ന ഇറാന്‍ എലൈവ് എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടനയുടെ സ്ഥാപകനാണ് ഹോര്‍മോസ് ശരിഅത്ത്.

ഇറാന്റെ പ്രകോപനവും തീവ്രവാദികളുടെ ആക്രമണവും ഇറാനെ രക്ഷിക്കാനല്ല മറിച്ച് തീവ്രവാദികള്‍ക്കിടയില്‍ ബഹുമാനത്തിനുവേണ്ടി മാത്രമാണെന്ന് ഹോര്‍മോസ് പറഞ്ഞു.

എന്നിരുന്നാലും ഇറാന്‍ പൌരന്മാര്‍ ഹിസ്ബുള്ളയുടെ നാശം ആഘോഷിക്കുകയാണ്. ആളുകള്‍ ഇറാനിലെ ഇസ്ളാമിക സര്‍ക്കാരിനെയും അതിന്റെ നേതാക്കളെയും പുശ്ചിക്കുന്നു.

സര്‍ക്കാര്‍ വീഴുന്നത് കാണാന്‍ ഇറാന്‍കാര്‍ ആഗ്രഹിക്കുന്നു. ബൈബിളിലെ യിരെമ്യാവ് 49, യെഹസ്ക്കേല്‍ 38 അദ്ധ്യായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് യിസ്രായേലിനു ചുറ്റും നടക്കുന്ന സമകാലിക സംഭവങ്ങള്‍ വിവരിക്കുന്നു.

അയല്‍ക്കാരുമായി യിസ്രായേല്‍ സമാധാനം സ്ഥാപിക്കുന്നത് വിദൂരമല്ല എന്ന് ഹോര്‍മോസ് പ്രവചിക്കുന്നു. ബൈബിളിലെ പ്രവചനങ്ങള്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു യാഥാസ്ഥിക മുസ്ളീം കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ഹോര്‍മോസ് 1980-ല്‍ രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായി. അന്നു മുതല്‍ രഹസ്യമായി ക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

2000-ത്തില്‍ ഇറാന്‍ എലൈവ് എന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടന രൂപീകരിച്ചു. ഇറാനിലെ ഏറ്റവും വലിയ രഹസ്യ സഭ സ്ഥാപിച്ചു. 2001 മുതല്‍ സാറ്റലൈറ്റ് പ്രക്ഷേപണത്തിലൂടെ സുവിശേഷം പങ്കുവെച്ചതിനെത്തുടര്‍ന്നു 15,000 ലധികം ആളുകള്‍ യേശുകിസ്തുവിങ്കലേക്കു വരുവാന്‍ ഇടയായി.

1979 മുതല്‍ ഹോര്‍മോസ് ഇറാനില്‍ പോയിട്ടേയില്ല. പക്ഷെ യു.എസില്‍നിന്നുകൊണ്ടാണ് തന്റെ ബ്രഹത് ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നത്. ഇറാനിലെ ഭൂരിപക്ഷം ആളുകളും മത നിരപക്ഷതയിലേക്ക് നീങ്ങുകയാണ്.

ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് അവര്‍ ഉറ്റു നോക്കുന്നു. പലരും യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നു. ലോകത്ത് അതിവേഗം വളരുന്ന സുവിശേഷ സഭ ഇറാനിലാണ്.

ഏകദേശം 10 ലക്ഷത്തോളം മുസ്ളീങ്ങളാണ് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിത്തീര്‍ന്നത്. പലരും വിദേശങ്ങളും മറ്റും അഭയം തേടി. ഇസ്ളാം മതം വിടുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ്. തടവും വധശിക്ഷയും ഉള്‍പ്പെടെയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.