കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ ഭക്ഷണങ്ങള്‍ക്കുമാകും

കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ ഭക്ഷണങ്ങള്‍ക്കുമാകും

Health

കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ ഭക്ഷണങ്ങള്‍ക്കുമാകും
കിഡ്നി സ്റ്റോണ്‍ പലരെയും അലട്ടുന്ന ഒരു രോഗമാണ്.

ഇതിനെ പ്രതിരോധിക്കാന്‍ നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണ സാധനങ്ങള്‍ക്കു കഴിയുമെന്നു ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വൃക്കയില്‍ കല്ലുള്ളവര്‍ക്ക് ഭയം കൂടാതെ കഴിക്കാവുന്ന ഭക്ഷണ പാനീയങ്ങളെക്കുറിച്ച് അറിയുന്നത് നല്ലതാണ്.

ദിവസവും 12 ഗ്ളാസ്സ് വെള്ളമെങ്കിലും കുടിച്ച് ശരീരം ഹൈഡ്രേറ്റ്സ് ആയി നിലനിര്‍ത്തുക എന്നതാണ് പ്രധാനമായുള്ളത്. നാരങ്ങാ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ ധാരാളമായി കഴിക്കുക.

സിട്രസിനു വൃക്കിയില്‍ കല്ലു രൂപപ്പെടുന്നത് തടയാനുള്ള കഴിവുണ്ട്. വാഴപ്പിണ്ടി, തുളസി തുടങ്ങിയവ കഴിക്കുന്നത് ഉത്തമമാണ്. ഗോതമ്പിനേക്കാള്‍ അരിയാഹാരം കഴിക്കുന്നവരിലും വാളന്‍പുളി കഴിക്കുന്നവരിലും അധികമായി കല്ല് രൂപപ്പെടുന്നതായി കാണാറില്ല. അതുപോലെ പാല്‍, തൈര്, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.