ഐപിസി സണ്ടേസ്കൂള്‍ പാഠപുസ്തകം പുറത്തിറക്കി

ഐപിസി സണ്ടേസ്കൂള്‍ പാഠപുസ്തകം പുറത്തിറക്കി

Kerala

ഐപിസി സണ്ടേസ്കൂള്‍ പാഠപുസ്തകം പുറത്തിറക്കി
കുമ്പനാട്: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ പുതുക്കിയ പാഠ്യ പദ്ധതി പ്രകാരമുള്ള ഏഴാം ക്ലാസിലെ പാഠപുസ്തകം പുറത്തിറങ്ങി.

നഴ്സറി വണ്‍ ‍, 8,9,10,12 എന്നീ ക്ലാസുകളിലെ പുനഃപ്രസിദ്ധീകരണവും നടത്തി.
അസോസിയേഷന്റെ ചുമതലയില്‍ ആദ്യ പതിപ്പുകളായി ഇറങ്ങുന്ന 13,14,15 ക്ലാസുകളിലെ ഇംഗ്ളീഷ് പാഠപുസ്തകം ജനുവരി രണ്ടാം വാരം കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും.

പതിനാലം ക്ലാസിലെ മലയാള പുസ്തകവും ജനുവരിയില്‍ പുനഃപ്രസിദ്ധീകരിക്കും.
ഡയറക്ടര്‍ കുര്യന്‍ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ പാസ്റ്റര്‍ ജെയിംസ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ്, അസോസിയേറ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്,

ട്രഷറര്‍ അജി കല്ലുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സണ്ടേസ്കൂള്‍ പാഠപുസ്തക പ്രസിദ്ധീകരണ വിഭാഗമാണ് പുസ്തകങ്ങള്‍ പുനഃക്രമീകരിച്ചിരിക്കുന്നത്. കുമ്പനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പ്രമുഖ ബുക്ക് സ്റ്റാളുകളില്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാണ്. ഫോണ്‍ ‍: 9446392303.