ഗലീല കടലിനു സമീപം പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടം കണ്ടെത്തി

Breaking News Middle East

ഗലീല കടലിനു സമീപം പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടം കണ്ടെത്തി
ഗലീല: ഗലീല കടലിനു സമീപമായി ഉയര്‍ന്ന കുന്നിന്‍ പ്രദേശത്ത് പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.

 

പഴയ ഗ്രീക്കോ-റോമന്‍ നഗരമായിരുന്ന ഹിപ്പോസ്-സുസ്സീറ്റയിലാണ് ആറ് ഏഴ് സ്ഥലങ്ങളിലായി ചര്‍ച്ചുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തകര്‍ന്ന ഭിത്തികളും അടിസ്ഥാനവും കാണാന്‍ കഴിയും.

 

മണ്ണിനടിയില്‍ മൂടിയ അടിസ്ഥാന കല്‍ക്കെട്ടുകള്‍ ഗവേഷകര്‍ മണ്ണുനീക്കി തെളിച്ചിട്ടിരിക്കുകയാണ്. ബി.സി. 3-ാം നൂറ്റാണ്ടിനും എ.ഡി. 7-ാം നൂറ്റാണ്ടിനുമിടയില്‍ പലപ്പോഴായി പണിത ദൈവാലയങ്ങളായിരുന്നു ഇവയെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

റോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലയായിരുന്ന ഇവിടം ഇന്ന് യിസ്രായേല്‍ ‍, യോര്‍ദ്ദാന്‍ ‍, സിറിയ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

ക്രൈസ്തവരും യെഹൂദന്മാരും ധാരാളം ഉണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു ഇവിടം. ആരാധനാ ഹാളുകളോടു ചേര്‍ന്നു വിവിധ മുറികളുമുണ്ടായിരുന്നതായി ഗവേഷകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.