400 മുസ്ലീം മതമൌലികവാദികള്‍ ക്രിസ്തുവിനെ സ്വീകരിച്ചു

Breaking News Global

400 മുസ്ലീം മതമൌലികവാദികള്‍ ക്രിസ്തുവിനെ സ്വീകരിച്ചു
പ്ളേട്ടോ: നൈജീരിയായില്‍ ക്രൈസ്തവരെ ഉന്മൂലനാശം വരുത്താനായി പ്രതിജ്ഞ എടുത്ത് കൂട്ടക്കൊലകള്‍ നടത്തുന്നതില്‍ മത്സരിക്കുന്ന രണ്ടു മതമൌലിക-തീവ്രവാദി സംഘടനകളാണ് ബോക്കോഹറാമും, ഫുലാനി മുസ്ളീം ഗ്രൂപ്പും.

 

ഇരു സംഘങ്ങളും കഴിഞ്ഞ 10 വര്‍ഷങ്ങളായി നൈജീരിയായില്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിനു ക്രൈസ്തവരെയാണ്. പതിനായിരങ്ങള്‍ ഭയം മൂലം നാടും വീടും ഉപേക്ഷിച്ചു പോയി.

 

തോക്കിന്റെയും, ബോംബിന്റെയും, വാളിന്റെയും, കഠാരയുടെയും മുമ്പില്‍ പിടഞ്ഞു വീണവരുടെ കുടുംബങ്ങള്‍ ഇന്നും അനാഥരായി കഴിയുന്നു. ചില കുടുംബങ്ങള്‍ തന്നെ പാടേ ഇല്ലാതായി. ഈ ഭീകരതയുടെ മദ്ധ്യത്തിലും ക്രൈസ്തവ വിഭാഗങ്ങള്‍ തങ്ങളുടെ വിലയേറിയ വിശ്വാസം മുറുകെ പിടിച്ചു നില്‍ക്കുന്നു.

 
മതമൌലിക വാദികളുടെ ആക്രമണങ്ങളേയും, ഭീഷണികളേയും വകവെയ്ക്കാതെതന്നെ നിരവധി സുവിശേഷകരും മിഷണറിമാരും കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം ശക്തമായി പങ്കുവെച്ചതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മുസ്ളീം മതമൌലിക വാദികളായ ഫുലാനി മുസ്ലീങ്ങളുടെ ഇടയില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചതിനാല്‍ 400 മുസ്ലീങ്ങളാണ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി അംഗീകരിച്ചത്.

 

ഇവരില്‍ 7 പേരോളം ഓര്‍ഡയിന്റ് പാസ്റ്റര്‍മാരായി ഇപ്പോള്‍ വിവിധ സഭാ നേതൃത്വങ്ങളില്‍ സേവനം അനുഷ്ഠിച്ചു വരുന്നു. കൂടാതെ സുവിശേഷകര്‍ ‍, മിഷണറിമാര്‍ എന്നിവരായും ചിലര്‍ കര്‍ത്തൃശുശ്രൂഷയിലുണ്ട്. കഴിഞ്ഞ ഏപ്രില്‍ 28,29,30 തീയതികളില്‍ പ്ളേറ്റോയിലെ പാണിയം ചര്‍ച്ചില്‍ വച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ഫുലാനി മുസ്ളീം വിഭാഗത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്നവരാണ് ഒത്തു ചേര്‍ന്നത്.

 

റവ. കോപ്പര്‍ സെബക്, റവ. ഹാസ്സന്‍ മൊഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഫുലാനി മുസ്ളീങ്ങള്‍ കന്നുകാലികളെ മേയ്ചു നടക്കുന്ന ഗോത്രവംശമാണ്. ഇവര്‍ക്ക് സ്ഥിരമായ വാസമില്ല. കിലോമീറ്ററുകളോളം തോക്കും കൈയ്യിലേന്തി കന്നുകാലികളുമായി യാത്ര ചെയ്യുന്നവരാണ് ഇവര്‍ ‍.

 

ഇവര്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്‍പന്തിയിലാണ്. ലോകത്തെ നാലാമത്തെ ക്രൈസ്തവ വിരുദ്ധ പോരാളികളാണിവര്‍ ‍. ബോക്കോഹറാമിനേക്കാള്‍ നൈജീരിയയ്ക്ക് കൂടുതല്‍ ഭീഷണി ഫുലാനി മുസ്ളീങ്ങളാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.