ക്ലാസ്സില്‍ കയറുന്ന പെണ്‍കുട്ടികള്‍ക്ക് ദിവസവും 100 രൂപാ; അസം സര്‍ക്കാര്‍

ക്ലാസ്സില്‍ കയറുന്ന പെണ്‍കുട്ടികള്‍ക്ക് ദിവസവും 100 രൂപാ; അസം സര്‍ക്കാര്‍

Breaking News India

ക്ലാസ്സില്‍ കയറുന്ന പെണ്‍കുട്ടികള്‍ക്ക് ദിവസവും 100 രൂപാ; അസം സര്‍ക്കാര്‍
ദിസ്പൂര്‍ ‍: സ്കൂളുകളിലും, കോളേജുകളിലും കുട്ടികളെ ആകര്‍ഷിക്കാനായി അസം സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്.

ക്ലാസ്സില്‍ കയറുന്ന പെണ്‍കുട്ടികള്‍ക്ക് ദിവസവും 100 രൂപാ നല്‍കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലാസ്സുകളില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് സര്‍ക്കാരിന്റെ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. ക്ലാസ്സുകളില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഉടന്‍തന്നെ ഓരോ ദിവസവും 100 രൂപാവീതം നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിനു പുറമേ ബിരുദ, ബിരുദാനന്തര വിരുദ വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കും. ബിരുദ വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടില്‍ 1500 രൂപ നിക്ഷേപിക്കും.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടില്‍ ബുക്ക് വാങ്ങുന്നതിനായി 2000 രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.