കത്തിരിക്ക (വഴുതനങ്ങയുടെ) ആരോഗ്യ ഗുണങ്ങള്‍

കത്തിരിക്ക (വഴുതനങ്ങയുടെ) ആരോഗ്യ ഗുണങ്ങള്‍

Health

കത്തിരിക്ക (വഴുതനങ്ങയുടെ) ആരോഗ്യ ഗുണങ്ങള്‍

കത്തിരിക്ക അഥവാ വഴുതനങ്ങാ പച്ചക്കറിക്കടയില്‍ ഇന്ന് സുലഭമായി കിട്ടുന്ന ഒന്നാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തവരാണ് ഇന്ന് ഒട്ടുമിക്ക ആളുകളും.

ചര്‍മ്മ സൌന്ദര്യം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മം തിളങ്ങാനും പ്രായാധിക്യം മൂലമുള്ള ചുളിവുകള്‍ അകറ്റാനും കത്തിരിക്കയിലെ വൈറ്റമിനുകളും മിനറല്‍സും സഹായിക്കും.

തലമുടി ഇടതൂര്‍ന്ന് വളരാനും ശിരോചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാനും കത്തിരിക്കായ്ക്ക് കഴിവുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളും സ്ട്രോക്കും തടയാന്‍ ഒരു പരിധിവരെ കത്തിരിക്കായ്ക്കു കഴിയും.

ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും മലബന്ധമകറ്റാനും ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. വന്‍ കുടലിലെ കാന്‍സര്‍ തടയാനും ശേഷിയുണ്ട്.

കത്തിരിക്കായുടെ മാംസളമായ ഉള്‍ഭാഗത്ത് ജലാംശം കൂടുതലും കൊഴുപ്പ് കുറവുമാണ്. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ അത് സഹായിക്കും.

ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉത്തമ പ്രതിവിധിയാണ്. ശരീരത്തിലെ അമിതമായ ഇരുമ്പിന്റെ സാന്നിദ്ധ്യം പുറന്തള്ളി ഹൃദ്രേഗങ്ങളില്‍നിന്നും രക്ഷിക്കാന്‍ കത്തിരിക്കാ സഹായിക്കും.

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും. രക്ത സമ്മര്‍ദ്ദം നിയന്ത്രിച്ച് ഹൃദ്രോഗങ്ങളില്‍നിന്നും വിടുതല്‍ നേടാനും കത്തിരിക്കാ സഹായിക്കും.

കത്തിരിക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.