ബാബാ രാംദേവിന്റെ കോവിഡ് മരുന്ന് തട്ടിപ്പെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ബാബാ രാംദേവിന്റെ കോവിഡ് മരുന്ന് തട്ടിപ്പെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

Breaking News India

ബാബാ രാംദേവിന്റെ കോവിഡ് മരുന്ന് തട്ടിപ്പെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍
ന്യൂഡെല്‍ഹി: കോവിഡ് രോഗം നൂറ് ശതമാനം മാറ്റുമെന്ന് അവകാശപ്പെട്ടുകൊണ്ട് മരുന്നു പുറത്തിറക്കിയ യോഗ ഗുരു ബാബാ രാംദേവിനും പതഞ്ജലിക്കുമെതിരെ നിയമ നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ‍.

അനുമതിയില്ലാതെയാണ് മരുന്നു പരീക്ഷണം നടത്തിയതെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. മരുന്നു നിര്‍മ്മാണത്തിനായി പതഞ്ജലി നല്‍കിയ അപേക്ഷയിസല്‍ കോവിഡിനെതിരായ മരുന്നു പരീക്ഷണമാണ് നടത്തുന്നതെന്നു രേഖപ്പെടുത്തിയില്ലെന്നു ഉത്തരഖണ്ഡ് സര്‍ക്കാരും പറയുന്നു.

ഏഴു ദിവസത്തിനുള്ളില്‍ കോവിഡ് രോഗം മാറുമെന്ന് അവകാശപ്പെട്ട് രാംദേവും പതഞ്ജലി ആയുര്‍വേദിക്സും കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതിയ മരുന്ന് പുറത്തിറക്കിയത്.

ഈ മരുന്ന് 280 പേരില്‍ പരീക്ഷണം നടത്തിയരുന്നെന്നും മൂന്നു ദിവസത്തിനുള്ളില്‍ 100 ശതമാനം ആളുകളുടെയും കോവിഡ് രോഗം മാറിയെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മരുന്നു പരീക്ഷണം നടത്തിയതിന്റെ വിവിധ വിവരങ്ങളും പരിശോധനാ റിപ്പോര്‍ട്ടുകളും വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ഇതേത്തുടര്‍ന്ന് പതഞ്ജലി പുറത്തിറക്കിയ മരുന്നിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. അതുവരെ കോവിഡ് മരുന്ന് എന്ന പേരില്‍ പരസ്യം നല്‍കരുതെന്നും നിര്‍ദ്ദേശിച്ചു.

ഏതു ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്? ഗവേഷണ ഫലം എന്ത്? മരുന്നു തയ്യാറാക്കിയതിന്റെ വിശദാംശങ്ങള്‍ ‍, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ 7 ദിവസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.