ക്രിസ്ത്യന്‍ യുവതി മതം മാറി വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് കസ്റ്റഡിയില്‍
ഇസ്ളാം മതം സ്വീകരിക്കാനും വിവാഹം കഴിക്കാനും വിസമ്മതിച്ചാല്‍ കൊല്ലുമെന്ന് ക്രിസ്ത്യന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരു മുസ്ളീം യുവാവിനെ ഈസ്റ്റര്‍ ഞായറാഴ്ച പാക്കിസ്ഥാനില്‍ പോലീസ് അറസ്റ്റു ചെയ്തു.
പഞ്ചാബ് പ്രവിശ്യയിലെ സഹിവാര്‍ ജില്ലയിലെ ഹാരപ്പയ്ക്കടുത്തുള്ള ചാക് 6/11 എല്‍ ഗ്രാമത്തിലെ ഇമ്രാന്‍ മസിഹിന്റെ അനന്തരവളായ 20 കാരി ലൈബ ജാവേദിനെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടത്.
ഏപ്രില്‍ 2-ന് റഹ്മാന്‍ ഇര്‍ഫാന്‍ എന്ന യുവാവ് എഴുതിയ ഒരു കത്ത് ലഭിച്ചതായി മസിഹ് പറഞ്ഞു.
ഏപ്രില്‍ 15-നകം ഇസ്ളാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന കത്താണ് നല്‍കിയത്.
ലാഹോറില്‍ ജോലി ചെയ്യുന്ന ജാവേദ് ബന്ധുക്കളോടൊപ്പം തന്റെ പൂര്‍വ്വ ഗ്രാമത്തിലേക്ക് മടങ്ങിയപ്പോഴാണ് കത്ത് ലഭിച്ചത്.
അയാള്‍ ആയുധ ധാരികളായ രണ്ട് കൂട്ടാളികളുമായി ഞങ്ങളുടെ വീട്ടില്‍ എത്തി. തോക്കിന്‍ മുനയില്‍ കത്തു നല്‍കി. മസിഹ് പറഞ്ഞു.
ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് എത്തി ഇര്‍ഫാനെ കസ്റ്റഡിയിലെടുത്തു.
ജാമ്യം കിട്ടിയാല്‍ പ്രതി തങ്ങളെ ആക്രമിക്കുമെന്ന് ഭയപ്പെടുന്നതായി മസിഹ് പരഞ്ഞു. ജാവേദ് ഭയന്ന് ഗ്രാമം വിട്ടു പോയെങ്കിലും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്.
കുട്ടിയുടെ മാതാവ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു. പിതാവ് ഒരു കര്‍ഷകത്തൊഴിലാളിയാണ്.
പാക്കിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

