ബൈബിള്‍ ഉള്ളടക്കത്തെ നിര്‍ബന്ധിത വായനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടെക്സാസ് വിദ്യാഭ്യാസ ബോര്‍ഡ്
യു.എസില്‍ ടെക്സാസ് സംസ്ഥാനത്തുടനീളമുള്ള ദശലക്ഷക്കണക്കിനു വിദ്യര്‍ത്ഥികള്‍ക്ക് ആവശ്യമായ സാഹിത്യ കൃതികളുടെ സംസ്ഥാന വ്യാപകമായ പട്ടികയില്‍ വിശുദ്ധ ബൈബിളില്‍നിന്നുള്ള ഒരു ഡസനിലധികം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് വ്യാഴാഴ്ച ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ (എസ്ബിഒഇ) പ്രാഥമിക അംഗീകാരം നല്കി.
റിപ്പബ്ളിക്കന്‍ ഭൂരിപക്ഷ പാനല്‍ 9-1 എന്ന വോട്ടിന് വായനാ പട്ടിക അംഗീകരിച്ചു. 2030 മുതല്‍ ടെക്സാസിലെ എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും ഇത് നിര്‍ബന്ധമാകും.
ജൂണില്‍ നടക്കാനിരിക്കുന്ന അന്തിമ വോട്ടെടുപ്പ് വരെ ഇത് നിര്‍ബന്ധമാണ്.
അന്തിമ അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്തെ കിന്റര്ഗാര്ട്ടന് മുതല്‍ 12-മത്തെ ക്ളാസ് വരെയുള്ള ഏകദേശം 5.4 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പട്ടിക ബാധകമാകും.
കൂടാതെ കുട്ടികളുടെ ക്ളാസിക് കഥകള്‍, നോവലുകള്‍ മറ്റ് സാഹിത്യങ്ങള്‍ ഉള്‍പ്പെടുന്ന ടെക്സാസ് വിദ്യാഭ്യാസ ഏജന്‍സിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പട്ടിക പ്രകാരം സുവര്‍ണ്ണ നിയമം കിന്റര്ഗാര്ട്ടന്: മുടിയനായ പുത്രന്റെ ഉപമ, ഒന്നാം ക്ളാസ്: ദമാസ്ക്കസിലേക്കുള്ള വഴി, മൂന്നാം ക്ളാസ്: ഉത്ക്കണ്ഠപ്പെടരുത് (മത്തായി 6:25-34).
ആറാം ക്ളാസ് – യോനയും തിമിംഗലവും- സ്നേഹത്തിന്റെ നിര്‍വ്വചനം (1 കൊരി. 13), ഇടയന്റെ സങ്കീര്‍ത്തനം ( സങ്കി. 23),
ഏഴാം ക്ളാസ് – എട്ട് അനുഗ്രഹങ്ങള്‍ (മത്തായി 5:1-12),
എട്ടാം ക്ളാസ് കൂടാതെ ഇംഗ്ളീഷ് 1 ഗ്രേഡ് തലങ്ങളിലേക്ക് ഇംഗ്ളീഷ് ദാവീദും ഗോല്യാത്തും (1 ശമു. 17), വിലാപങ്ങള്‍ 3. ഇംഗ്ളീഷ് 2 ബാബേല്‍ ഗോപുരം(ഉല്‍പ്പത്തി 11: 1-9),
ഇംഗ്ളീഷ് 2 എല്ലാത്തിനും ഒരു സമയമുണ്ട് (സഭാ പ്രസംഗി 3, ഇംഗ്ളീഷ് 4 ഇയ്യോബിന്റെ പുസ്തകം (ഇയ്യോബ് 1-7, 11,14,19,28,36-42)

