പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു

പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു

Asia Breaking News Top News

അഫ്ഗാനിലെ ഭരണമാറ്റം: പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു
ഇസ്ളാമബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം തിരികെ വന്നതിനെത്തുടര്‍ന്ന് അയല്‍ രാജ്യമായ പാക്കിസ്ഥാനിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അധികാരികള്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു മുമ്പില്‍ ആയുധധാരികളായ ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്.
തീവ്രവാദികളുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.

താലിബാന്‍ ഭരണത്തില്‍ വരുന്നതിനു മുമ്പും പാക്കിസ്ഥാനില്‍ നിരവധി ക്രൈസ്തവ ആരാധനാലയങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ചര്‍ച്ചുകളില്‍ നിരീക്ഷണ ക്യാമറ, അകത്തേക്കു പ്രവേശിക്കുന്നവര്‍ക്കു തിരിച്ചറിയല്‍ പരിശോധന, മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന എന്നിവ ഇനി കര്‍ശനമാക്കിയിട്ടുണ്ട്.

ക്രൈസ്തവരെ ആക്രമിക്കുക, സ്ഥാപനങ്ങള്‍ നശിപ്പിക്കുക എന്നിവ രാജ്യത്ത് വര്‍ദ്ധിച്ചു വരുമ്പോള്‍ത്തന്നെ അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം കൂടിയാകുമ്പോള്‍ സ്ഥിതി വളരെ പരിതാപകരമാണെന്ന് പാക്കിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് സജിദ് ക്രിസ്റ്റഫര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം പാക്കിസ്ഥാനിലെ മതമൌലികവാദികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.